ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി

വാഷിംഗ്ടണ്‍ ഡിസി : എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്ടണ്‍ ഡി.സി റീജിയന്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 22 നു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സമ്മാനമായ സാജു ആലപ്പാട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി.

സമ്മാനാര്‍ഹരായ റിയ, അതുല്‍, മെല്‍വിന്‍ , മേരി, കാരന്‍, എലിസബെത്ത് , ജോഷ്വ , എന്നീ ടീമംഗങ്ങളെ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യു പുഞ്ചയിലും ഇടവക ജനങ്ങളും അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

ഇവരെ പരിശീലിപ്പിച്ച സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ഐസക് , ടെസ്സി ആലപ്പാട്ട് എന്നിവര്‍ക്കും ഇതിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. മനോജ് മാത്യു അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *