ടെന്നസിയില്‍ ഇന്ത്യന്‍ വംശജനെ കൊന്ന സംഭവം; പ്രതികളെക്കുറിച്ച് സൂചനനല്‍കുന്നവര്‍ക്ക് ഇനാം

പി.പി. ചെറിയാന്‍

വൈറ്റ്ഹെവന്‍ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഏപ്രില്‍ 24 നുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വെശജനായ ഖണ്ടു പട്ടേല്‍ (56) കൊല്ലപ്പെട്ടു.ഇവിടെ ശുചീകരണ ജോലിക്കാരനായിരുന്നു പട്ടേല്‍.24 ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷം മോട്ടലിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നതിനിടയിലാണ് എവിടെ നിന്നോ ചീറി വന്ന വെടിയുണ്ട പട്ടേലിന്റെ ജീവന്‍ അപഹരിച്ചത്.

മാറില്‍ വെടിയേറ്റ പട്ടേല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറയുന്നു.സംഭവത്തിന് നിരവധി ദൃക്സാക്ഷികള്‍ ഉണ്ടെങ്കിലും പോലീസുമായി ഇവര്‍ സഹകരിക്കുകയാണ്.മറ്റാരേയോ ഉന്നം വെച്ചാണ് കാറില്‍ എത്തിയ പ്രതികള്‍ വെടിയുതിര്‍ത്തതെന്നും പോലീസ് കരുതുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ നിസ്സാന്‍ മാക്സിമയില്‍ കടന്നുകളഞ്ഞു. മേട്ടലിന് സമീപം നിരവധി കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു.

മുപ്പതോളം വെടിയോച്ച കേട്ടതായി ഒരു സ്ത്രീ പോലീസിനെ അറിയിച്ചു.സംഭവത്തെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം സ്റ്റോപ്പേഴ്സിനെ 907 528 CASH എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *