ക്രിക്കറ്റ് ലീഗിന് വ്യവസായ പ്രമുഖരുടെ പിന്തുണ

ഫിലാഡല്‍ഫിയ: ഏപ്രില്‍ 30 ന് ആരംഭിക്കുന്ന മലയാളി ക്രിക്കറ്റ് ലീഗിന് പിന്തുണയുമായി അമേരിക്കയിലെ മുന്‍നിര ബിസിനസ്സുകാര്‍ രംഗത്തെത്തി. മലയാളി യൂവാക്കളുടെ കൂട്ടായ്മകള്‍ ക്ക് അടിത്തറ പാകുന്നതില്‍ ക്രിക്കറ്റ് തുടങ്ങിയ സ്‌പോര്‍ട്ട്‌സ് ഇനങ്ങളുടെ ടൂര്‍ണ്ണമെന്റുകള്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് എയര്‍ലൈന്‍ ഇന്‍ഡസ്റ്റ്രിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജോണ്‍ ടൈറ്റസ് അഭിപ്രായപ്പെട്ടു. ഫോമയുടെ പ്രസിഡന്റായിരിക്കുമ്പോള്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗ്ഗീസും വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലും മറ്റ് ഭാരവാഹികളുമൊക്കെ മുന്‍ തൂക്കം നല്കി തുടക്കമിട്ട യുവജനോല്‍സവം വന്‍ വിജയമായത് ഇത്തരം കൂട്ടായ്മകളെ ബലപെടുത്തുവാന്‍ ഏറെ സഹായിച്ചു. മലയാളി ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രമുഖ ബിസിനസ്സുകാരനും കേരള ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ സ്ഥാപക ചെയര്‍മാനുമായ ദിലീപ് വര്‍ ഗ്ഗീസിന് നല്കി ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മം നി ര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ,ജനറല്‍ സെക്രട്ടറി ഡോ.ഗോപിനാഥന്‍ നായര്‍ ,ട്രഷറര്‍ അലക്‌സ് ജോണ്‍ , ഫോമ സെക്രട്ടറി ജിബി തോമസ്സ്, ഫോമ മുന്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ ,സീലാന്റ് പാക്കിങ്ങ് ഉടമ സണ്ണി വാളിയപ്‌ളാക്കല്‍ ,ഏഷ്യാനെറ്റ് യു.എസ്സ് റൌണ്ട് അപ് പ്രൊഡ്യൂസര്‍ രാജു പള്ളം ക്രിക്കറ്റ് ലീഗിന്റെ കോര്‍ഡിനേറ്റര്‍ ബിനു ജോസഫ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു

അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന് ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍ രവി ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ക്ക് മുഖ്യാതിഥിയായി മേജര്‍ രവിയും ഉണ്ടാകും . ഏപ്രില്‍ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകള്‍ ആരംഭിക്കും.അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ തിരികൊളുത്തുവാന്‍ ഫിലാഡല്‍യഫിയയുടെ പ്രിയപ്പെട്ട സെനറ്റര്‍ ജോണ്‍ പി സബാറ്റിന എത്തും.ജോണ്‍ സബാറ്റിന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്.

അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക പ്രേമികളുടെ ഒരു വന്‍ നിര തന്നെ പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് ലീഗ് മല്‍സരത്തിന് ഫിലാഡല്‍ഫിയായിലെ പ്രശസ്തമായ ബ്രാഡ്‌ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകള്‍ തമ്മില്‍ മത്സരിച്ചു, അതില്‍ വിജയിക്കുന്ന ഒരോ പൂളില്‍ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രൊഫഷണല്‍ ക്രിക്കറ്റ് അംബയറിംഗിന് ലൈസന്‍സുള്ള അംബയര്‍മാരായിരിക്കും നിഷ്പക്ഷമായി ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്. അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 2001 മുതല്‍ ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് എന്ന ക്ലബായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയില്‍ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ അമേരിക്കയിലുടനീളം ചിതറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ചിന്തയില്‍ നിന്നാണ് ന്യുജേഴ്‌സിയിലെ കിംഗ്‌സ് ക്രിക്കറ്റ് ക്‌ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *