ലോണ്‍ സെറ്റില്‍ ചെയ്യാന്‍

കടത്തിന്റെയും വരുമാനത്തിന്റെയും അനുപാതം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഈ സമയം അനുപാതം 2016-ലെ മൂന്നാം പാദത്തിലുണ്ടായിരുന്ന 166.8 ശതമാനത്തില്‍ നിന്നും നാലാം പാദത്തില്‍ 167.3 ശതമാനമായി ഉയര്‍ന്നു. അതായത് ഉപഭോക്താക്കളുടെ ബാധ്യതയായ ഡിസ്‌പോസിബിള്‍ വരുമാനം 1.67 ഡോളറായി. ഏകദേശം 63 ശതമാനം കടം ലോണുകളിലാണ്.
ഇത് ചില പോളിസി മേക്കേഴ്‌സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പഠനങ്ങള്‍ കാണിക്കുന്നത്, ഉപഭോക്താക്കള്‍ക്ക് കടം താരതമ്യേന എളുപ്പത്തില്‍ വീട്ടാന്‍ കഴിയുന്നുണ്ട് എന്നാണ്. കുറഞ്ഞ പലിശ നിരക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മോര്‍ഗേജ് പ്രിന്‍സിപ്പല്‍ അനുസരിച്ച് നല്‍കാന്‍ സാധിച്ചു. എന്നാല്‍ നാലാം പദത്തില്‍ പെയ്‌മെന്റ്, പലിശയ്ക്കും പ്രന്‍സിപ്പലിനും ആനുപാതികായി വീതിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍, ചിലര്‍ക്ക് കടം താങ്ങാന്‍ സാധിക്കുന്നതിനും അധികമാകുകയും, പരിഹാരം തിരയുകയും ചെയ്യുന്നു. കടം സെറ്റില്‍മെന്റ് സര്‍വീസുകളെപ്പറ്റിയുള്ള പരസ്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെന്നുള്ളതിന് സംശയമില്ല. ഇത്തരക്കാര്‍ നിങ്ങളുടെ കടത്തിനെ ഫ്രീ ആയി സെറ്റില്‍ ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വാങ്ങുന്നയാള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ ഇത്തരമൊരു ആശയത്തിന് പിന്നാലെ ആണ് പോകുന്നതെങ്കില്‍, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ മാത്രം സമീപിക്കുക.

ഫീസോ, സര്‍വീസ് ചാര്‍ജോ കൊടുക്കുന്നതിന് മുന്‍പ് ഇതെല്ലാം ശ്രദ്ധിക്കണം. ഒരു ലൈസന്‍സുള്ള മോര്‍ഗേജ് ബ്രോക്കറെക്കാള്‍ എന്താണ് അവര്‍ക്ക് ഓഫര്‍ ചെയ്യാനാകുക.

ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം. പലിശ പുതുക്കുന്ന സമയത്തോ, റീഫിനാന്‍സിംഗ് സമയത്തോ ഒരു മോര്‍ഗേജ് ബ്രോക്കര്‍ക്ക് പലിശ ഏകീകരണം നടത്തിക്കൊടുക്കുവാന്‍ സാധിക്കും. ലോണ്‍ ഏകീകരണം പുതുക്കല്‍ സമയത്തോ, റീ ഫിനാന്‍സിംഗ് സമയത്തോ നടത്തുമ്പോള്‍ ആകെ കടത്തിന്റെ വലിയൊരു തുക മോര്‍ഗേജ് പ്രിന്‍സിപ്പല്‍ അനുസരിച്ച് നല്‍കേണ്ടിവരും. ഇതിന് കാരണം ലോണ്‍ കമ്മിറ്റ്‌മെന്റും, ലോണ്‍ കണ്ടീഷനുമാണ്. ലോണ്‍ ക്ലോസ് ചെയ്യുന്ന സമയത്ത് നിങ്ങളുടെ അഭിഭാഷകന്‍ ഫണ്ട്, ക്രഡിറ്റേഴ്‌സിന് വിതരണം ചെയ്യുകയും, പുതിയ ലോണ്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു.

എന്താണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്

റീഫിനാന്‍സ്, ലോണ്‍ വ്യവസ്ഥകളും, നിബന്ധനകളും മാറുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ചും ലോണ്‍ കടം വീട്ടാനുള്ള തുക കൂടുകയാണ് ഇവിടെ. ചില പ്രത്യേക കാരണങ്ങളാല്‍, നിങ്ങളുടെ ലോണ്‍ അടവ് കൂടുകയോ, കൂടാതിരിക്കുകയോ ചെയ്യാം. നിങ്ങള്‍ മിഡ് ടേമില്‍ റീ ഫിനാന്‍സ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ നിലവിലെ ലോണിന് പെനാല്‍റ്റിയെ നേരിടേണ്ടതായി വരും. നിങ്ങളുടെ ഇപ്പോഴത്തെ ലോണിനെ അപേക്ഷിച്ചായിരിക്കും റീഫിനാന്‍സിലെ കുറഞ്ഞ പലിശ നിരക്ക് വരുന്നത്. പലിശയായി നിങ്ങള്‍ കൊടുക്കേണ്ടി വരുമായിരുന്ന ആയിരക്കണക്കിന് ഡോളറുകളെ അത് സംരംക്ഷിക്കുന്നു.
എല്ലാ റിന്യുവല്‍സും, ഒരു മോര്‍ഗേജ് ബ്രോക്കറെക്കൊണ്ട് അവലോകനം ചെയ്യിപ്പിച്ച് നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തിന് യോജിക്കുന്ന ഒരു ഡീല്‍ കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ പണമിടപാട് കാരിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ റിന്യൂവല്‍ ടൈംമില്‍ പെനാല്‍റ്റി ഉണ്ടാകുകയില്ല.
നിങ്ങള്‍ കടബാധ്യതയിലാണെങ്കില്‍ ഇതാണ് അതിന് പറ്റിയ പരിഹാരം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.