ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്ത്‌

അഡ്‌ലെയ്ഡ്: ലോകകപ്പില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ഇംഗ്ലണ്ടിന് 15 റണ്‍സ് തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ 48.3 ഓവറില്‍ 260 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. കളിച്ച അഞ്ചില്‍ നാല് കളിയും തോറ്റ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്‌കോര്‍: ബംഗ്ലാദേശ്: 275/6 (50); ഇംഗ്ലണ്ട്: 260/10 (48.3)

സ്‌കോട്‌ലന്‍ഡിന് രണ്ടും മറ്റു ടീമുകള്‍ക്ക് ഓരോ മത്സരങ്ങള്‍ വീതവും അവശേഷിക്കുന്നുണ്ടെങ്കിലും പോയിന്റ് നിലയില്‍ ആദ്യ നാല സ്ഥാനങ്ങളില്‍ ഇനി മറ്റാര്‍ക്കും ഇടംപിടിക്കാനാവില്ല. ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടെസ്റ്റ് ടീമാണ് ഇംഗ്ലണ്ട്. അഫ്ഗാനിസ്താനും സ്‌കോട്‌ലന്‍ഡുമാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇംഗ്ലണ്ടിനൊപ്പം പുറത്തായ ടീമുകള്‍.

മികച്ച തുടക്കം ലഭിച്ചിട്ടും ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തമില്ലാത്ത പ്രകടനമാണ് ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. നിര്‍ണായകഘട്ടത്തില്‍ ക്രീസിലെത്തി നേരിട്ട മൂന്നാം പന്ത് തന്നെ സിക്‌സടിക്കാന്‍ ശ്രമിച്ച് പുറത്തായ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ (0) തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. മൊയീന്‍ അലി (19), അലക്‌സ് ഹെയ്ല്‍സ് (27), ജോ റൂട്ട് (29) തുടങ്ങിയ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച തുടക്ം ലഭിച്ചിട്ടും അവ വലിയ സ്‌കോറുകളാക്കാനായില്ല.

അര്‍ധസെഞ്ച്വറികള്‍ നേടിയ ഇയാന്‍ ബെല്‍ (63), ജോസ് ബട്ട്‌ലര്‍ (65), വോക്ക്‌സ് (42 നോട്ടൗട്ട്) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ച പ്രകടനം നടത്താനായത്. എന്നാല്‍ ഇവരുടെ പ്രകടനത്തിനും ടീമിനെ വിജയതീരത്തെത്തിക്കാന്‍ കഴിഞ്ഞില്ല.

മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ടീമിന് ആവശ്യമായ ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാ ബൗളര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് വിക്കറ്റെടുത്ത റൂബെന്‍ ഹുസൈനാണ് ബംഗ്ലാദേശിനായി നിര്‍ണായക പ്രകടനം കാഴ്‌വെച്ചത്. 27-ാമത്തെ ഓവറില്‍ ബെല്ലിനെയും പുറത്താക്കിയ റൂബെല്‍ തന്നെയാണ് 48-ാം ഓവറില്‍ ബ്രോഡിനെയും ആഡേഴ്‌സണെയും ബൗള്‍ഡാക്കി ബംഗ്ലാദേശിനെ വിജയിപ്പിച്ചത്.

മഷ്‌റഫി മുര്‍താസയും തസ്‌കിന്‍ അഹ്മദും രണ്ട് വിക്കറ്റ് വീതം നേടി. സെഞ്ച്വറി നേടിയ മഹ്മൂദുള്ളയാണ് മാന്‍ ഓഫ് ദ മാച്ച്

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.