അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളെല്ലാം വംശീയാക്രമണമല്ല

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെല്ലാം വംശീയാക്രമണങ്ങളാണെന്നു കരുതാന്‍ കഴിയില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അടുത്തകാലത്തുനടന്ന ആക്രമണങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അവര്‍. ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളെക്കുറിച്ചും സര്‍ക്കാരിനു പൂര്‍ണ വിവരമുണ്ടെന്നും ഇക്കാര്യത്തില്‍ യുഎസ് സര്‍ക്കാരുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്നും സുഷ്മ സ്വരാജ് പറഞ്ഞു.
ആക്രമണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തുന്നു. വംശീയ വിദ്വേഷം ഉള്‍പ്പെടെയുള്ള വിവിധ വശങ്ങളും പരിശോധിക്കപ്പെടുന്നുണ്ടെന്നും സുഷമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.