പൊട്ടിവീണ ലൈന്‍കമ്പിയില്‍ തട്ടി ഡാളസില്‍ സഹോദരങ്ങള്‍ മരിച്ചു

പി.പി.ചെറിയാൻ

ഡാലസ് : മാർച്ച് 29 ബുധനാഴ്ച ഡാലസ് ഫോർട്ട് വർത്ത് പരിസര പ്രദേശങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റു സഹോദരന്മാരായ ഹൊസെ ലോപസ്(12) ഐശയ ലോപസ് (11) എന്നിവർ മരിച്ചു. ഫോർട്ട് വർത്ത് ഓക് ലാന്റ് ലേക്ക് പാർക്കിനടുത്തായിരുന്നു സംഭവം. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തിനുള്ളിൽ എത്തിച്ചേർന്ന ഫയർ ഫോഴ്സ് അംഗങ്ങളാണ് രണ്ടു കുട്ടികളും മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.

ഹൊസെ ലോപസാണ് ആദ്യം ഇലക്ട്രിക് ലൈനിൽ സ്പർശിച്ചത്. സഹോദരനെ രക്ഷിക്കുന്നതിനിടയിലാണ്  ഐശയക്കും ഷോക്കേറ്റത്. ഇവർ കിടന്നിരുന്ന സമീപ പ്രദേശത്തെ പുൽക്കാടിനും തീപിടിച്ചിരുന്നു. നോർത്ത് റിച്ച് ലാന്റ് ഹിൽസ് ഇന്റർ നാഷണൽ ലീഡർ ഷിപ്പ് ഓഫ് ടെക്സസ് വിദ്യാർഥികളായിരുന്നു ഇരുവരും.

ഇന്നലെയുണ്ടായ കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്. ബുധനാഴ്ച രാത്രി 200,000 പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്നു നിരവധി വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.