സദ്ഗുരു ജഗ്ഗി വാസുദേവ് കെഎച്ച്എന്‍എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

ഷിക്കാഗോ: ലോക പ്രശസ്തനായ ഭാരതീയ യോഗി സദ്ഗുരു ജഗ്ഗി വാസുദേവ് കെ എച്ച്എന്‍ എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു. ദാര്‍ശനികന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, കവി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ലോകമാകെ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു .

2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ആഗോള ഹൈന്ദവ സംഗമ വേദിയില്‍ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. സദ്ഗുരുവിനെ കൂടാതെ ആത്മീയ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ ചടങ്ങിനെത്തും . നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ മലയാളി കുടുംബ സംഗമത്തിനായുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ് .കെ എച്ച്എന്‍ എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം പ്രതീക്ഷിക്കപ്പെടുന്ന കണ്‍വെന്‍ഷനില്‍ കേരളീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന ക്ഷേത്ര കലകള്‍ ഉള്‍പ്പടെ നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്യപ്പെടുന്നത് .

സദ്!ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ്, ഒരു ഇന്ത്യന്‍ യോഗിയും ദിവ്യജ്ഞാനിയുമാണ്. അദ്ദേഹം സ്ഥാപിച്ച ഇഷാ ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ഈ സംഘടന ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ഇംഗ്‌ളണ്ട്, ലബനന്‍, സിംഗപ്പൂര്‍, കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്‌ട്രേലിയ, ഇങ്ങനെ ലോകമെമ്പാടും യോഗാ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. സമൂഹനന്മക്കും ഉന്നമനത്തിനും ഉതകുന്ന ധാരാളം പരിപാടികളില്‍ ഈ സംഘടന ഭാഗഭാക്കാകുന്നു. അതിനാല്‍ ഇതിന് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തികസാമൂഹ്യ കൗണ്‍സിലില്‍ പ്രത്യേക ഉപദേഷ്ടാവ് എന്ന സ്ഥാനം ലഭിച്ചിട്ടുണ്ട്.

കോയമ്പത്തൂരിനടുത്തുള്ള ഇഷാ യോഗാസെന്റര്‍ 1992 ലാണ് സ്ഥാപിച്ചത്. യോഗയിലൂടെ അവബോധമുയര്‍ത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ എക്കണോമിക് & സോഷ്യല്‍ കൗണ്‍സില്‍ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷാ ഫൗണ്ടേഷന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

സദ്!ഗുരു, പ്രോജക്റ്റ് ഗ്രീന്‍ ഹാന്‍ഡ്‌സ് എന്ന ഒരു പരിസ്ഥിതി പ്രസ്ഥാനവും ആരംഭിച്ചു. 2010 ജുണില്‍ ഭാരതസര്‍ക്കാര്‍ ഈ സംരംഭത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി അവാര്‍ഡായ ‘ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്കാര്‍’ സമ്മാനിച്ചു. തമിഴ്!നാട്ടിലെ പച്ചപ്പ് 10%വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന പ്രോജക്റ്റ് ഗ്രീന്‍ ഹാന്‍ഡ്‌സ് ഒറ്റ ദിവസം 8.2 ദശലക്ഷം വൃക്ഷ ത്തൈകള്‍ നടുന്നതിന് നേതൃത്വം നല്കി. രണ്ടു ലക്ഷത്തിലധികം സന്നദ്ധസേവകര്‍ ഇതിനായി പ്രവര്‍ത്തിച്ചു. പാവപ്പെട്ട ഗ്രാമീണജനതയുടെ പൊതുവായ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട് ഇഷാ ഫൗണ്ടേഷന്‍ ആരംഭിച്ച മറ്റൊരു സംരംഭമാണ് ‘ആക്ഷന്‍ ഫോര്‍ റൂറല്‍ റെജുവനേഷന്‍’ (ARR). 2003 ലാണ് സദ്!ഗുരു അഞഞ സ്ഥാപിച്ചത്. 54,000 ഗ്രാമങ്ങളിലായി 70 ദശലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 2010 ആയപ്പോഴേക്കും 4,200 ലധികം ഗ്രാമങ്ങളിലായി 7 ലക്ഷത്തിലധികം പേരില്‍ എഎആറില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു.

2005 മാര്‍ച്ചില്‍ അമേരിക്കയിലെ ടെന്നെസി യില്‍ മക് മിന്‍വില്‍ ഇഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്നര്‍ സയന്‍സസ്!ന്റെ പണി തുടങ്ങുകയും ആറുമാസം കൊണ്ടു പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്നര്‍ സയന്‍സസിനെ ആത്മീയവളര്‍ച്ചക്കുള്ള പശ്ചിമാര്‍ദ്ധഗോളത്തിലെ കേന്ദ്രമാക്കിത്തീര്‍ക്കാനാണ് സദ്!ഗുരു തീരുമാനിച്ചിരിക്കുന്നത്. 2008 നവംബര്‍ 7 ന് അവിടെ 39,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള, തൂണുകളില്ലാതെ സ്വതന്ത്രമായി നില്‍ക്കുന്ന, ‘മഹിമ’ എന്ന ധ്യാനഹാള്‍ പവിത്രീകരണം ചെയ്തു. രഞ്ജിത് നായര്‍ അറിയിച്ചതാണിത്

കണ്‍വെന്‍ഷനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക: www.namaha.org

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.