എം.എം.എ വോളിബോള്‍ മത്സരം വന്‍വിജയം

സുരേഷ് നായര്‍

മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എംഎ) നടത്തിയ പ്രഥമ വോളിബോള്‍ മത്സരം വന്‍ വിജയമായി. ആപ്പിള്‍വാലി കമ്യൂണിറ്റി സെന്ററില്‍ നടത്തിയ മത്സരത്തില്‍ 26 പുരുഷ ടീമുകളും, 5 വനിതാ ടീമുകളും പങ്കെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ മത്സരം വൈകുന്നേരം 5 വരെ നീണ്ടു.

എം.എം.എ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ കളിക്കാരേയും കാഴ്ചക്കാരേയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡന്റ് രമേശ് കൃഷ്ണന്‍ മത്സര നിയമാവലിയെക്കുറിച്ച് വിശദീകരിച്ചു. മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ വിശിഷ്ടാതിഥിയെ മനോജ് പ്രഭു പരിചയപ്പെടുത്തി.

മത്സരം ഉദ്ഘാടനം ചെയ്ത ഡോ. ഡാഷ് (ചെയര്‍മാന്‍ ഡോ. ഡാഷ് ഫൗണ്ടേഷന്‍) വോളിബോള്‍ ടൂര്‍ണമെന്റിനു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ കാര്‍ത്തിക് ശെല്‍വം ക്യാപ്റ്റനായുള്ള സ്‌പൈക് മാഗി ടീം മെന്‍സ് ഗോള്‍ഡ് വിന്നറും, ലോക് പൊഘ്രല്‍ ക്യാപ്റ്റനായുള്ള ബൂട്ടാനീസ് ഹൈബ്രിഡ് ടീം മെന്‍സ് സില്‍വറും, അനാര്‍ ഷിന്‍ഡെ ക്യാപ്റ്റനായുള്ള ടീം മെന്‍സ് ബ്രോണ്‍സും കരസ്ഥമാക്കി.

വനിതകളുടെ മത്സരത്തില്‍ സീമ ഗോപിനാഥ് ക്യാപ്റ്റനായുള്ള റോക്ക് ആന്‍ഡ് റോള്‍ ടീം വിജയിച്ചു. വിജയികള്‍ക്ക് ഡോ. ഡാഷ് ട്രോഫികള്‍ വിതരണം ചെയ്തു. അനു അനൂപ് ആയിരുന്നു എം.സി. പോള്‍ കുറ്റിക്കാടന്‍ മത്സരങ്ങളുടെ മേല്‍നോട്ടും വഹിച്ചു. സന്തോഷ് ജയിംസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *