ഹെവന്‍ ഓഫ് ഹോപ് കൂദാശ ആര്‍ച്ച് ബിഷപ്പ് നിര്‍വ്വഹിച്ചു

പി.പി. ചെറിയാന്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിന്നുള്ള മലയാളി വൈദികന്‍ റവ. ഫാ. പോളി തെക്കനച്ചന്റെ നേതൃത്വത്തില്‍ അംഗഹീനരേയും, ആലംബഹീനരേയും, അനാഥരേയും സംരക്ഷിക്കുന്നതിന് ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ മാറി പരസ്യ ഗ്രാമത്തില്‍ പണിതുയര്‍ത്തിയ കെട്ടിട സമുച്ചയത്തിന്റെ (ഹെവന്‍ ഓഫ് ഹോപ്പ്) കൂദാശ മാര്‍ച്ച് 21 ന് നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. അബ്രഹാം നിര്‍വ്വഹിച്ചു. പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി കൂദാശ ചടങ്ങിന് സഹകാര്‍മ്മികത്വം വഹിച്ചു സ്ഥലം എം എല്‍ എ സോഹന്‍, വൈദികര്‍, കന്യാസ്ത്രീകള്‍, പരിസരവാസികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതല്‍ മികവേകി.

ഫാദര്‍ അനില്‍, തോമസ് എന്നിവരുടെ സൂപ്പര്‍ വിഷനില്‍ കുട്ടികളെ ഏപ്രില്‍ 20 മുതല്‍ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് ഫാ. പോളി തെക്കന്‍ (ഇങക) അറിയിച്ചു.

സ്‌നേഹവും ,സാഹോദര്യവും നിറഞ്ഞൊഴുകുന്ന ഒരു ഭവനമായി ഹെവന്‍ ഓഫ് ഹോപ്പ് നിലനില്‍ക്കട്ടെ എന്ന് ആര്‍ച്ച് ബിഷപപ് ആശംസിച്ചു.

അംഗഹീനരായ നാല്‍പ്പത് കുട്ടികള്‍ക്ക് അഭയം നല്‍കുന്നതിനും, അവരുടെ വിദ്യാഭ്യാസ ചുമതലകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതിനുമാണ് തല്‍ക്കാലം പദ്ധതിയിട്ടിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് ഫാ. പോളിതെക്കന്‍ പറഞ്ഞു. വൈദികവൃത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്റെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യമാണ് ഹെവന്‍ ഓഫ് ഹോപ്പ്‌ന്റെ കൂദാശ കര്‍മ്മത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. മണ്‍ മറഞ്ഞ ഫാ. സ്വാമി സദാനന്ദയുടെ പ്രോത്സാഹനവും, സഹവൈദികരുടെ പ്രാര്‍ത്ഥനയും ദൗത്യ നിര്‍വ്വഹണത്തിന് കൂടുതല്‍ കരുത്തേകിയതായി തെക്കനച്ചന്‍ പറഞ്ഞു. സ്വന്തം അദ്ധ്വാനത്തിലൂടെ സമാഹരിച്ച തുകയും ഈശ്വര കാരുണ്യവുമാണ് കെട്ടിട നിര്‍മ്മാണത്തിന് തുണയായതെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.