ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം!

ഡാലസ്: ഏപ്രില്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘YOGA –– യോഗ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഭാരതിയരുടെയിടയില്‍ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്‍റണി, തോമസ് ജെ. കൂവള്ളൂര്‍ എന്നിവരായിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്.

ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും ‘യോഗ’യെക്കുറിച്ചും അവ ചെയ്യുന്നതിന്‍റെ ഗുണ ദോഷങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2017 മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പന്ത്രണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘നവ മാധ്യമങ്ങള്‍’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരനും സംഘാടകനും ‘ലാന’യുടെ ഭാരവാഹിയുമായ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ ആയിരുന്നു ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്. ആധുനിക മാധ്യമ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിവ് നേടത്തക്കവിധം ചോദ്യോത്തരങ്ങളും ചര്‍ച്ചകളും വളരെ പ്രയോജനകരമായിരുന്നു.

എബ്രഹാം തെക്കേമുറി, ഡോ. തെരേസാ ആന്‍റണി, ഡോ. എന്‍. പി. ഷീല, ഡോ. രാജന്‍ മര്‍ക്കോസ്, അറ്റോര്‍ണി മാത്യു വൈരമണ്‍, ജെ. മാത്യൂസ്, അലക്‌സ് കോശി വിളനിലം, യു. എ. നസീര്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, തോമസ് ഫിലിപ്പ് റാന്നി, കുരുവിള ജോര്‍ജ്ജ്, ജോസഫ് പോന്നോലി, ജോസഫ് മാത്യു ഫിലാഡല്‍ഫിയ, ജേക്കബ് കോര, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269. Join us on Facebook https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.