എല്ലാത്തിനും കാരണം ഒബാമ; രഹസ്യങ്ങളും ചോര്‍ത്തുന്നു

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വൈറ്റ്ഹൗസിലെ തീരുമാനങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കുകയാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നിലും ഒബാമയാണെന്നും ട്രംപ് ആരോപിച്ചു. തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ ആളുകളും ചേര്‍ന്നാണ്. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗുരുതരമായ ഈ ആരോപണങ്ങള്‍ ഉള്ളത്. വൈറ്റ് ഹൗസില്‍ നിന്നുള്ള തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടുന്നതായി നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെ പത്രസമ്മേളനങ്ങളില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒബാമയെ കടന്നാക്രമിച്ച് ട്രംപ് രംഗത്തുവന്നിരിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതിനു മുന്‍പും പിന്‍പുമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് യുഎസില്‍ അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.