ഇന്ത്യന്‍വംശജന്‍ കൊല്ലപ്പെട്ട സംഭവം: ട്രംപ് മറുപടിപറയണമെന്നു ഹിലരി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ യുവ എന്‍ജിനീയര്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മറുപടി പറയണമെന്ന് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. വംശീയ അതിക്രമങ്ങളും ഭീഷണികളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ നടപടിയെടുക്കേണ്ടത് ആവശ്യമാണെന്നും ക്ലിന്റണ്‍ പറഞ്ഞു. കന്‍സാസ് വെടിവയ്പ്പ് ആശങ്കയുണര്‍ത്തുന്നതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പ്രതികരിച്ചു. സ്വന്തമിഷ്ട പ്രകാരം മതവിശ്വാസം പിന്തുടരുന്നതിന് യുഎസിലെ ആരും ഭയപ്പെടേണ്ടതില്ലെന്നും നമ്മുടെ രാജ്യത്തിന്റെ നയം സംരക്ഷിക്കുകയാണ് പ്രസിഡന്റിന്റെ ലക്ഷ്യമെന്നും സ്‌പൈസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.