അമേരിക്കയില്‍ ഇന്ത്യന്‍ വംശജരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?; വീട്ടിലേക്കു ചീമുട്ടയേറും വിദ്വേഷ സന്ദേശങ്ങളും

പേയ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍വംശജര്‍ക്കുനേരെ വംശീയാക്രമണങ്ങള്‍ തുടരുന്നു. യുവ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചതിനു പിന്നാലെ കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. വീടിനു പുറത്തായി ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ലെന്ന് എഴുതിയിട്ടുമുണ്ട്. ഫെബ്രുവരി ആറിനു നടന്ന സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശങ്ങളെഴുതിയ 50ല്‍പരം കുറിപ്പുകളാണ് വാതില്‍, ജനല്‍, കാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി വീട്ടുടമയ്ക്കു കിട്ടിയത്. നാല്‍പ്പതോളം മുട്ടകളും അജ്ഞാതരായവര്‍ എറിഞ്ഞെന്ന് ഇയാള്‍ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയിട്ടും യുഎസില്‍ സഹാനുഭൂതിയുള്ളവരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികള്‍ എല്ലാവരും ചേര്‍ന്നാണു വീടു വൃത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.