ഫാ. റോബിന്‍ വടക്കുംചേരി പിടിയിലാകുന്നത് കാനഡയിലേക്ക് മുങ്ങാന്‍ നേരം

കണ്ണൂര്‍: 16 വയസ്സുള്ള പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി ഫാ. റോബിന്‍ വടക്കുംചേരി പിടിയിലാകുന്നത് കാനഡയിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ. പീഡനക്കേസില്‍ പിടിയിലാകുമെന്നു സൂചനലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കാനഡയിലേക്കു കടക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച പള്ളിയിലെ കൂര്‍ബാനക്കിടയില്‍ താന്‍ കാനഡയിലേക്ക് പോകുകയാണെന്നും നിങ്ങളെനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞതായി വിശ്വാസികള്‍ പറയുന്നു. ഫാ. റോബിന്‍ വടക്കുംചേരി മാനേജറായി പ്രവര്‍ത്തിച്ചു വന്ന സ്‌കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത കൊട്ടിയൂരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വൈദികനെ തെളിവെടുപ്പിനു സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊണ്ടുവന്നപ്പോള്‍ നൂറു കണക്കിനാളുകളാണ് പള്ളി മുറ്റത്ത് തടിച്ച് കൂടിയിരുന്നത്. കനത്ത സുരക്ഷയിലാണ് പേരാവൂര്‍ പോലീസ് റോബിന്‍ വടക്കുംചേരിയെ പള്ളിയിലെത്തിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. സംഭവം നടന്ന കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പികെ ശ്രീമതി എംപിയും സന്ദര്‍ശനം നടത്തി. ഇത്തരം ഒരു സംഭവം സ്‌കൂളില്‍ നടന്നിട്ടും പുറത്തറിയിക്കാതിരുന്ന അധ്യാപകര്‍ക്കു നേരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, വിഷയം അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ലല്ലെന്ന് കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ് പ്രിന്‍സിപ്പല്‍ രാജു ജോസഫ് പറഞ്ഞു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എറണാകുളം അങ്കമാലിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി തൊക്കിലങ്ങാടി ക്രിസ്തു രാജ ഹോസ്പിറ്റലില്‍ വെച്ച് പ്രസവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.