ഭാരവാഹികളെയും ഡാന്‍സ് സ്‌കൂളുകളെയും സ്‌പോണ്‌സര്മാരെയും ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു  

പി.സി.മാത്യു

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസിലെ ശാഖ, സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ ആയ ഏലിക്കുട്ടി ഫ്രാന്‍സിസിനെയും മറ്റു ഡബ്ല്യൂ. എം. സി. ഭാരവാഹികളെയും സ്‌പോണ്‌സര്മാരെയും ടാലെന്റ്‌റ് ഷോയില്‍ പങ്കെടുത്ത രണ്ടു ഡാന്‍സ് സ്‌കൂളുകളെയും ഡാളസിലെ നിറഞ്ഞ സദസ്സില്‍ ആദരിച്ചു.  സഘടനക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും തങ്ങള്‍ നല്‍കിയ സംഭാവനകളെ വിലയിരുത്തിയാണ് ആദരിച്ചത്.  സെയിന്റ് മേരിസ് വലിയപളളി ഓഡിറ്റോറിയത്തില്‍  ടാലെന്റ്‌റ് ഷോയോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തില്‍ വച്ചാണ് സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ കെന്‍ മാത്യുവും, റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളും പ്ലാക്കുകള്‍  നല്‍കി ആദരവ് കാട്ടിയത്.

നേഴ്‌സ് അസോസിയേഷന്റെയും മലയാളി നേര്‌സുമാരുടെയും ഉന്നമനത്തിനു വേണ്ടി അഹോരാര്‍ദ്ധം പ്രവര്‍ത്തിച്ച ധീര വനിതയാണ് ഡാളസിലെ ഒരു സീനിയര്‍ സിറ്റിസണ്‍ കൂടിയായ ഏലിക്കുട്ടി ഫ്രാന്‍സിസ്.  ഡാളസിലെ കൗണ്ടി ഹോസ്പിറ്റല്‍ പാര്‍ക്‌ലാന്റില്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ ആയി വിരമിച്ച ഏലിക്കുട്ടി തുടര്‍ന്നും സഘടനക്കു അനുഗ്രഹമായിരിക്കട്ടെ എന്ന് മേയര്‍ ആശംസിച്ചു.

റിഥം ഓഫ് ഡാളസ് പ്രിസിപ്പല്‍ ഷൈനി ഫിലിപ്പ് സ്‌കൂളിനുവേണ്ടി പ്ലാക്കു ഏറ്റു വാങ്ങിയപ്പോള്‍ ബ്ലൂ ഫ്‌ളയിം ആര്ട്ട് പെര്‍ഫോര്‍മേഴ്‌സിന് വേണ്ടി ക്രിസ്റ്റീന തോമസ് പ്ലാക്ക് സ്വീകരിച്ചു. പ്ലാക്കുകള്‍ ലഭിച്ച മറ്റു നേതാ ക്കളുടെ പേരുകള്‍:  ബിജു തോമസ് (ലോസാന്‍ ട്രാവല്‍ ഉടമ), ഷിജു എബ്രഹാം സ്‌പെക്ട്രം ഫിനാന്‍ഷ്യല്‍, ഫിലിപ്പ് ചാമത്തില്‍ (ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍), ജോസ് ഓച്ചാലില്‍ (ലാനാ പ്രസിഡന്റ്), റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, റെവ. എബ്രഹാം തോട്ടത്തില്‍, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് സുധീര്‍ നമ്പിയാര്‍, ഗ്ലോബല്‍ ബിസിനബിജു സ് ഫോറം പ്രസിഡണ്ട് തോമസ് മൊട്ടക്കല്‍, ന്യൂ ജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, ഡാളസ് ഡി. എഫ്. ഡബ്ല്യൂ പ്രസിഡന്റ് തോമസ് എബ്രഹാം, സാബു ജോസഫ് സി. പി. എ. ഇക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ്, റീജിയന്‍ വൈസ് ചെയര്‍  വര്ഗീസ് കയ്യാലക്കകം, സെക്രട്ടറി രാജന്‍ മാത്യു, തോമസ് ചെല്ലേത് ചെയര്‍മാന്‍, അഡ്വൈസറി ചെയര്‍മാന്‍ ടി. സി. ചാക്കോ, വൈസ് ചെയര്‍ ഷേര്‍ലി ഷാജി, തോമസ് കുട്ടി കര്‍ഷക ഫോറാം, ജേക്കബ് മാലിക്കാരുകയില്‍.

ഗ്ലോബല്‍ നേതാക്കളായ ഡോ. എ. വി. അനൂപ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ടി. പി. വിജയന്‍, അഡ്വ. സിറിയക് തോമസ്, ജോബിന്‍സണ്‍ കോട്ടത്തില്‍ മുതലായവര്‍ അസംസകള്‍ അറിയിച്ചു.

പ്രൊവിന്‍സ് പ്രസിഡന്റ്  തോമസ് എബ്രഹാം സ്വാഗതവും ചെയര്‍മാന്‍ തോമസ് ചെല്ലേത് നന്ദിയും പ്രാകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.