ഓസ്‌ക്കാര്‍വേദിയില്‍ ട്രംപിന് വിമര്‍ശനം, പ്രതിഷേധം

ന്യൂയോര്‍ക്ക്: ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അവതാരകന്‍ ജിമ്മി കിമ്മല്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ട്രംപ് അനുകൂലികളുടെ പ്രതിഷേധം. സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ പരിഹാസം. കാരണം കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ളവാര്‍ത്ത അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപും മാധ്യമങ്ങളും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് അവതാരകന്റെ പരിഹാസം. ഇതിനിടെ പുരസ്‌ക്കാരദാനചടങ്ങ് നടന്ന വേദിക്കു പുറത്തു ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായെത്തി. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.വെറ്റ് ഹെല്‍മെറ്റ്‌സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഛായാഗ്രാഹകനായ സിറിയന്‍ വംശജനായ ഖലീദ് ഖതീബിന് വീസ നിയന്ത്രണം മൂലം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.