നോർത്ത് അമേരിക്കാ മാർത്തോമ ഭദ്രാസന ദിനാചരണം മാർച്ച് 5 ന്

പി. പി. ചെറിയാൻ

ന്യൂയോർക്ക് : മാർച്ച് 5 ഞായർ നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമ ഭദ്രാസനദിനമായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ഓർത്ത് പ്രത്യേകം പ്രാർഥനകളും ദൈനംദിന പ്രവർത്തനത്തിനുള്ള പ്രത്യേക സ്തോത്ര കാഴ്ചകളും ശേഖരിക്കുന്നതാണ്. ഭദ്രാസന അതിർത്തിയിലുള്ള പട്ടക്കാർ മാർച്ച് 5 ഞായറാഴ്ച പരസ്പരം പുൾപിറ്റ് ചെയ്ഞ്ച് നടത്തുകയും ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും പ്രോജക്റ്റുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യും. ഭദ്രാസനദിനത്തിൽ അതാത് ഇടവകകൾക്ക് നിശ്ചയിച്ചിരിക്കുന്ന വിഹിതം അന്നേ ദിവസം പ്രത്യേക കവറുകളിലായി സമർപ്പിക്കണം.

ഭദ്രാസന പ്രവർത്തനങ്ങൾക്ക് ഇടവക ജനങ്ങൾ നൽകി വരുന്ന നിർലോഭ സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്ന് ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.