വഞ്ചന: ഇന്ത്യന്‍ വംശജനായ ജ്വല്ലറി ഉടമ അമേരിക്കയില്‍ അറസ്റ്റില്‍

പി പി ചെറിയാൻ

വാഷിങ്ടൻ: ബോസ്റ്റണില്‍ പ്രശസ്ത ജ്വല്ലറി ശൃംഖല നടത്തിയിരുന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബിസിനസുകാരനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു മടങ്ങുമ്പോള്‍ ലൊസാഞ്ചലസ് വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ആല്‍ഫ ഒമേഗ ജ്വല്ലറിയുടെ ഉടമയായിരുന്ന ഹന്‍ഡയെയാണ് പണം വായ്പാ തട്ടിപ്പു നടത്തിയെന്ന കുറ്റത്തിന് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

2007-ല്‍ ബിസിനസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ വിവിധ ബാങ്കുകളില്‍നിന്ന് ഹന്‍ഡ വായ്പയെടുത്തിരുന്നു. വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് ബാങ്കുകളില്‍നിന്നു വായ്പ തരപ്പെടുത്തിയതെന്നു പിന്നീടു കണ്ടെത്തി. 2007 ഡിസംബറില്‍ ഹന്‍ഡയും കുടുംബവും ആരുമറിയാതെ യുഎസ് വിട്ടു. തുടര്‍ന്ന് പണം കടം കൊടുത്തവര്‍ കമ്പനി ഏറ്റെടുത്തു രേഖകള്‍ പരിശോധിച്ചപ്പോഴാണു തട്ടിപ്പു മനസിലായത്. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവുശിക്ഷയും രണ്ടരലക്ഷം ഡോളര്‍ പിഴയും ലഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.