ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബിന് പുതിയ ഭാരവാഹികള്‍

മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്:  ഹില്‍സൈഡ് അവന്യുവിലുള്ള ടേസ്റ്റ് ഓഫ് കേരള കിച്ചനില്‍ വച്ച് ഫെബ്രുവരി 19-ന് ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്,  ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സാജു എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ഈ വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു.  പ്രസിഡന്റ്  ചെറിയാന്‍ ചക്കാലപടിക്കല്‍, വൈസ് പ്രസിഡന്റ് ഡേവിഡ് മോഹന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ജോയിന്റ് സെക്രട്ടറി ജോണ്‍ കുസുമാലയം, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജോയിന്റ് ട്രഷറര്‍ വിശാല്‍ വിജയന്‍, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, വൈസ് ക്യാപ്റ്റന്‍ എബ്രഹാം തോമസ്, ടീം മാനേജര്‍ ചെറിയാന്‍ കോശി എന്നിവരാണ് അധികാരമേറ്റത്.

ട്രസ്റ്റീ ബോര്‍ഡിലേക്ക് ചെയര്‍മാന്‍ സാജു എബ്രഹാം, ഫ്രാന്‍സിസ് കെ. എബ്രഹാം, ജോണ്‍ കെ. ജോര്‍ജ്, ജോണ്‍ താമരവേലില്‍, സുരേഷ് നായര്‍ എന്നിവരെ തിരഞ്ഞെടുത്തു. ജെയിന്‍ ജേക്കബ്, ശശിധരന്‍ നായര്‍, രഞ്ജിത് ജനാര്‍ദ്ദനൻ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ഉപദേശക സമിതി ചെയര്‍ പേഴ്‌സണായി പ്രൊഫ. ജോസഫ് ചെറുവേലിയും, ലീഗല്‍ അഡ്വൈസറായി രഞ്ജിത് ജനാര്‍ദ്ദനനും പ്രവര്‍ത്തിക്കും. ഓഡിറ്റര്‍മാരായി ലാല്‍സണ്‍ മാത്യുവും അലക്സ് തോമസും  പ്രവർത്തിക്കും. മീഡിയ കോ-ഓര്‍ഡിനേറ്ററായി ജയപ്രകാശ് നായര്‍ പ്രവര്‍ത്തിക്കുന്നതാണ്.

സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കല്‍ ഈ വര്‍ഷത്തെ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ടീം മാനേജര്‍ ചെറിയാന്‍ കോശി എന്നിവര്‍ ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന് വിശദീകരിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ പ്രൊഫ. ജോസഫ് ചെറുവേലി ആശംസകള്‍ നേര്‍ന്നു. ചെയര്‍മാന്‍ സാജു എബ്രഹാം, ഈ വര്‍ഷം നടക്കുന്ന മത്സരങ്ങളിലെല്ലാം ഭാരത് ബോട്ട് ക്ലബ്ബ് പങ്കെടുക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും പ്രസ്താവിച്ചു. വിശാല്‍ വിജയന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.