കെഎച്ച്എൻഎ ‘ധർമ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധർമ്മ ചോദ്യോത്തര മത്സരമായ ‘ധർമ്മ ഐക്യു’വിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. വൈദീക ദർശനങ്ങളെപ്പറ്റിയും ഹൈന്ദവ ധർമ്മത്തെപ്പറ്റിയും ഭാരതത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും ഉള്ള പ്രശ്നോത്തരി ഓൺലൈൻ വഴിയാണ് ഒരുക്കിയിട്ടുള്ളത്.

കുട്ടികളിൽ വൈദീകദർശനങ്ങളെപ്പറ്റിയുള്ള പഠനം ആത്മവിശ്വാസം നേടിയെടുക്കാനും ഹൈന്ദവധർമ്മത്തെപ്പറ്റിയുള്ള പഠനം ഉയർന്ന ചിന്താഗതിയുള്ള പൗരന്മാർ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ ആണ് കെഎച്ച്എൻഎ ആധ്യാത്മികവേദി ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ (9 -12 ഗ്രേഡ്), മിഡിൽ സ്കൂൾ (6 -8 ഗ്രേഡ്), എലിമെന്ററി (3 -5 ഗ്രേഡ്) എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് www.dharmaiq.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ വെബ്സൈറ്റ് സന്ദർശിച്ച് സാംപിൾ ടെസ്റ്റ് എടുക്കാവുന്നതുമാണ്.

2017 മാർച്ച് 5 വരെയാണു മത്സരം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കെഎച്ച്എൻഎ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മത്സരവിജയകൾക്ക് അവാർഡ് കൂടാതെ പ്രത്യേക സമ്മാനങ്ങളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെ.എച്ച്.എൻ.എ കോർഡിനേറ്ററേയോ അല്ലെങ്കിൽ info@dharmaiq.org എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടുക. സതീശൻ നായർ അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.