അമേരിക്കക്കാര്‍ തന്നെ അമേരിക്ക ആക്രമിക്കുമെന്ന് ഐഎസ്

വാഷിംഗ്ടണ്‍: മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിഷേധിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ്. ‘നിങ്ങളുടെ തീരുമാനം കൊണ്ടു യാതൊരു പ്രയോജനവുമില്ല. അമേരിക്കയ്ക്കുള്ളില്‍ നിന്നുതന്നെ ആക്രമണങ്ങള്‍ ഉണ്ടാകും, അമേരിക്കയില്‍ ജനിച്ച, അമേരിക്കന്‍ മാതാപിതാക്കളുള്ള അമേരിക്കക്കാര്‍ തന്നെ അതു ചെയ്യും,’ ടെലഗ്രാം ആപ്പ് വഴി അയച്ച ഒരു സന്ദേശത്തില്‍ ഒരു ഐഎസ് അനുഭാവി പറയുന്നു.

ട്രംപിന്റ വിവാദ ഉത്തരവിനെ തുടര്‍ന്ന് ഐഎസ് അനുഭാവികള്‍ സാമുഹമാധ്യമങ്ങള്‍ വഴി രൂക്ഷമായാണ് പ്രതികരിച്ചത്. ഒപ്പം തന്നെ ഐഎസിനുപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപ് യഥാര്‍ഥത്തില്‍ ചെയ്തത് അമേരിക്കന്‍ സര്‍ക്കാരുകള്‍ മുസ്ലീങ്ങളെ എത്രത്തോളം വെറുക്കുന്നുണ്ടെന്ന സത്യം വെളിപ്പെടുത്തുകയാണെന്നു അബു മഗ്രെബി എന്നയാള്‍ ടെലഗ്രാമില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *