ഗുഗിള്‍ മാപ്പുണ്ടെങ്കില്‍ അമേരിക്കയില്‍ പാര്‍ക്കിംഗിന് ടെന്‍ഷന്‍ വേണ്ട

ന്യൂയോര്‍ക്ക്: ഗൂഗിള്‍ മാപ്പുണ്ടെങ്കില്‍ അമേരിക്കയിലെ 25 മെട്രോ മേഖലകളില്‍ പാര്‍ക്കിംഗിന് ടെന്‍ഷന്‍ വേണ്ട. നിങ്ങള്‍ പോകുന്ന സ്ഥലത്ത് പാര്‍ക്കിംഗിന്് ആവശ്യത്തിന് ഇടമുണ്ടോയെന്ന് അറിയാന്‍ ഗുഗിള്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. പാര്‍ക്കിംഗ് ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് വഴി ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ആദ്യം തെരഞ്ഞെടുക്കണം. ലക്ഷ്യസ്ഥാനത്തിനടുത്ത് എവിടെയെങ്കിലും പാര്‍ക്കിംഗ് ഇടമുണ്ടെങ്കില്‍ ഒരു ചെറുവലയത്തോട് കൂടിയുള്ള ‘പി’ ചിഹ്നത്തിലൂടെ ഫീച്ചര്‍ അറിയിക്കും. ലിമിറ്റഡ്, മീഡിയം, ഈസി എന്നീ മൂന്ന് ലെവലുകളാണ് ഫീച്ചര്‍ കാണിക്കുക. നീല നിറത്തിലാണ് പാര്‍ക്കിംഗ് ഐക്കണ്‍. പാര്‍ക്കിംഗ് സ്ഥലം വളരെ കുറവാണെങ്കില്‍ ഐക്കണിന്റെ നീല നിറം ചുവപ്പായി മാറും.

യൂസര്‍മാരുടെ ഗൂഗിള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നുമുള്ള ഡേറ്റകള്‍ വഴിയാണ് പാര്‍ക്കിംഗ് ഫീച്ചറിന്റെ പ്രവര്‍ത്തനം. ഭാവിയില്‍ അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കും ഐഒഎസ് ഡിവൈസുകളിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *