പാക്കിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്കും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

പി. പി. ചെറിയാൻ

വാഷിങ്ടൻ:  കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ ഭാവിയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി. അപകടകരമായ നിലയിൽ ഭീകര പ്രവർത്തനങ്ങൾ നടക്കുന്ന ഏഴ് രാഷ്ട്രങ്ങളെ നേരത്തെ ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞിരുന്നുവെന്നും യുഎസ് കോൺഗ്രസിന് അതറിയാമായിരുന്നുവെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റിൻസ് പ്രീബസ് പറഞ്ഞു.

പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടിവ് ഉത്തരവിൽ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇറാൻ, ഇറാക്ക്, ലിബിയ, സിഡൻ, യെമൻ, സിറിയ, സൊമാലിയ എന്നീവയാണ് കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭാവിയിൽ നിരോധനം ഏർപ്പെടുത്തിയേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനാണ് പ്രഥമ പരിഗണനയെങ്കിലും തൽകാലം നടപടി എടുക്കുന്നില്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനാണ് മറ്റൊരു രാജ്യം. അമേരിക്കയുടെ സുരക്ഷിതത്വത്തിനാണ് ആദ്യം നടപടികൾ സ്വീകരിക്കുക.

ഇതിനിടയിൽ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ അനുകൂലിച്ച് 53 ശതമാനവും എതിർത്ത് 37 ശതമാനവും അഭിപ്രായം രേഖപ്പെടുത്താതെ പത്ത് ശതമാനവും വോട്ട് രേഖപ്പെടുത്തിയതായി സർവ്വേയിൽ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.