ഐഎൻഎഐ ഹോളിഡേ ആഘോഷം നടത്തി

ജൂബി വള്ളിക്കളം

ചിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിൽ ഹോളിഡേ ആഘോഷങ്ങൾ ജനുവരി 21ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് മേഴ്സി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെക്രട്ടറി ജൂബി വള്ളിക്കളം ഏവരേയും സ്വാഗതം ചെയ്തു. ഷിക്കാഗോ സിറോ മലബാർ കത്തീഡ്രൽ അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് ഉദ്ഘാടനം നടത്തുകയും സന്ദേശം നൽകുകയും ചെയ്തു. പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയുമായ ഡോ. സാം ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജൂബി വള്ളിക്കളം അവതരിപ്പിച്ചു.

ഐഎൻഎഐയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് നിയുക്ത പ്രസിഡന്റ് ബീന വള്ളിക്കളത്തിനും ടീം അംഗങ്ങൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തും തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ബീന വള്ളിക്കളം വിശദീകരിച്ചു.

തുടർന്ന് നടത്തപ്പെട്ട ഡാൻസ്, മോണോ ആക്ട്, ഗാനങ്ങൾ തുടങ്ങിയവ വളരെ മനോഹരങ്ങളായിരുന്നു. മേരി റജീന സേവ്യർ, ഡോ. സിമി ജോസഫ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. വൈസ് പ്രസിഡന്റ് മോളി സഖറിയ ഏവർക്കും നന്ദി പറഞ്ഞു. ജൂലി തോമസ്, ആഗ്നസ് മാത്യു, അനു സിറിയക്ക്, ചിന്നമ്മ ഫിലിപ്പ്, സോഫി ലൂക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.