സുമനസുകളുടെ കനിവിനായ് കാത്തിരിക്കുന്നു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്:  ആൽബനിയിൽ 25 വർഷമായി സ്ഥിരതാമസമാക്കാരനും സാമൂഹിക രംഗങ്ങളിൽ വർഷങ്ങളായി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വേണുഗോപാലൻ നായർ സുമനസുകളുടെ കനിവിനായ് കാത്തിരിക്കുന്നു. മൂന്നു വർഷമായി വൃക്ക സംബന്ധമായ അസുഖത്താൽ ക്ലേശിതനാണ് ഇദ്ദേഹം. ഇപ്പോൾ ആഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. രണ്ടു വൃക്കകളിൽ ഒരെണ്ണം പ്രവർത്തനക്ഷമമല്ലാതായതിനാൽ എടുത്തു കളയേണ്ടിവന്നു. ശേഷിച്ച വൃക്കയും പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്.

വൃക്കമാറ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനാൽ വൃക്ക ദാനം ചെയ്യാൻ താൽപര്യമുള്ള സുമസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് . വൃക്കമാറ്റം സംബന്ധിച്ചുള്ള ചിലവുകള്‍ ഇദ്ദേഹം വഹിക്കുന്നതാണ്.

ആവശ്യമുള്ള വൃക്കയുടെ ഗ്രൂപ്പ്: A-ve, A+ve, O

വൃക്ക ദാനം ചെയ്യാൻ താൽപര്യമുള്ളവർ താഴെക്കാണുന്ന നമ്പരിലോ ഇമെയിൽ അഡ്രസിലോ ബന്ധപ്പെടുക:

ഫോൺ: 518 451 9333, 518 577 1487

ഇമെയിൽ :Vnair17@yahoo.com

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.