ക്‌നാനായ മിഷനുകളുടെ വാർഷികാഘോഷം ന്യൂയോർക്കിൽ

തോമസ് പാലിച്ചേരിൽ

ന്യൂയോർക്: റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ മിഷൻ വെസ്റ്ചെസ്റ്ററിലെ സെൻറ് ജോസഫ് മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മിഷൻഡേ സെലിബ്രേഷൻ 2017  ഫെബ്രുവരി 4 ന്  റോക്‌ലൻഡിലുള്ള മരിയൻ ഷൈറിൻ ദേവാലയത്തിൽ  (174 FILORS  LANE  STONY POINT നി-10980 )വച്ച് നടത്തു. വൈകിട്ട് 4 .30ന് ഫാ.തോമസ് മുളവനാൽ( വികാരി ജനറാൾ ക്‌നാനായ റീജിയൻ USA)ലിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയിൽ ഫാ .റെനി കട്ടേൽ, മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളി എന്നിവർ സഹകാർമികരായിരിക്കും.

മിഷൻഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 6 .30 ന് വികാരി ജനറാൽ നിർവഹിക്കു. മരിയൻ ഷൈറിയിൻ ദേവാലയത്തിലെ ഡയറക്ടർ ഫാ.ജിം എസ്ഡിവിയും ഫാ. റെനി കട്ടേലും എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വർണാഭമായ കലാപരിപാടികൾ ഉണ്ടായിരിക്കും. ട്രസ്റ്റിമാരായ സിബി മണലേൽ, റെജി ഉഴങ്ങലിൽ, എബ്രഹാം പുലിയലകുന്നേൽ, ഫിലിപ്പ് ചാമക്കാല എന്നിവർ ആഘോഷപരിപാടികൾക്കു നേതൃത്വം നൽകും .കലാപരിപാടികൾക്ക് ശേഷം സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ.ജോസ് ആദോപ്പിള്ളി 954 305 7850.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.