ഭാര്യനോക്കിനില്‍ക്കെ യുവാവിനെ കടുവകള്‍ കടിച്ചുകീറികൊന്നു; ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബീജിംഗ്: കടുവാക്കൂട്ടില്‍പ്പെട്ട യുവാവിനെ കടുവകള്‍ കടിച്ചുകീറി കൊല്ലപ്പെടുത്തി. ചൈനയിലെ നിങ്‌ബോയിലെ യൂംഗര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ കുടുംബത്തോടൊപ്പം എത്തിയ യുവാവ് യാദൃശ്ചികമായി കടുവകളുടെ കൂട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാഴ്ചക്കാര്‍ പാര്‍ക്ക് ജീവനക്കാരെ വിവരം അറിയിച്ചു. എന്നാല്‍, പടക്കങ്ങളും ജലപീരങ്കിയുമുപയോഗിച്ച് കടുവകളെ അകറ്റിയ ശേഷം യുവാവിനെ മോചിപ്പിക്കുമ്പോഴേയ്ക്കും ഒരുമണിക്കൂറോളം സമയമെടുത്തിരുന്നു. ഇതിനിടെ തന്നെ, കൂട്ടത്തിലെ വലിയ കടുവ യുവാവിനെ കടിച്ചുകീറിയിരുന്നു. ഗുരുതരമായ പരിക്കുകളോടെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടുവകളിലൊന്നിനെ വെടിവച്ചുകൊന്നു. യുവാവിന്റെ ദേഹമാസകലം രക്തം കൊണ്ട് നിറഞ്ഞിരുന്നുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. യുവാവിന്റെ ഭാര്യയും കുഞ്ഞു നോക്കിനില്‍ക്കെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *