മാസഫലം

അശ്വതി:സന്താനങ്ങള്‍ക്ക് അരിഷ്ടതകള്‍ ഉണ്ടാകാം,സാമ്പത്തികമായി വളരെ കഷ്ടപ്പാടുകള്‍ ഉണ്ടാകും എന്നാല്‍ പുതിയജോലിസാധ്യതകള്‍ തെളിയുവാന്‍ യോഗമുണ്ട്,കൂടാതെ കൂട്ടുകച്ചവടം തുടങ്ങുവാന്‍ ശ്രമിച്ചാല്‍ നല്ലൊരുഭാവി ഉണ്ടാകുംഗണപതിഭഗവാന് പൂജയും ശ്രീകൃഷ്ണഭഗവാന് പൂജയും പാല്‍പ്പായസവും കഴിക്കുക
ഭരണി:പലമേഘലകളിലും ധനനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കും,കുടുംബത്തില്‍ നിരന്തരം അസ്വാരസ്യങ്ങള്‍ ഉണ്ടാകും,മക്കള്‍ക്കും പലതരത്തിലുള്ള അരിഷ്ടതകള്‍ വന്നുചേരും,മനസ്സിന് വിഷമമുണ്ടാകുന്ന കാര്യങ്ങള്‍ സംഭവിക്കാംകുടുംബക്ഷേത്രത്തില്‍ വഴിപാടുകള്‍നടത്തുക കൂടാതെ ഗുരുവായൂരപ്പന് പാല്‍പ്പായസവും ദുരിതഹരമന്ത്രം അര്‍ച്ചനയും ഗണപതിഹോമവും ചെയ്യുക
കാര്‍ത്തിക:പരീക്ഷാദികളില്‍ പരാജയം സംഭവിക്കാം ബന്ധുക്കളുമായി ശത്രുതയില്‍ ആകും,വീഴ്ചയോഅതിനെത്തുടര്‍ന്ന് ക്ഷതങ്ങളോ സംഭവിക്കാം,രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാനും അതുള്ളവര്‍ക്ക് വര്‍ദ്ധിക്കാനും ഇടവരുംബകുടുംബക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകള്‍ നടത്തുക കൂടാതെ സാരസ്വതം ഭാഗ്യസൂക്തം എന്നീ അര്‍ച്ചനകളും ശ്രീകൃഷ്ണഭഗവാന് പാല്‍ പഴം എന്നിവയും സമര്‍പ്പിക്കുക
രോഹിണി:ധനപരമായി വളരെ അനുകൂലസമയമാണ് എന്നാല്‍ രോഗങ്ങളും മറ്റ് ദുരിതങ്ങളും കൊണ്ട് വളരെബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ യോഗംകാണുന്നു,മനോദുഃഖങ്ങളും ഉണ്ടാകാനിടയുണ്ട്‌വിഷ്ണുഭഗവാന് വിശേഷാല്‍ പൂജകളും ആയുഷ്‌സൂക്തം ദുരിതഹരമന്ത്രം എന്നീ അര്‍ച്ചനകളും ശനീശ്വരപൂജയും ചെയ്യുക
മകീരം:സാമ്പത്തികനിലയില്‍ ഉയര്‍ച്ച ഉണ്ടാകും,കുടുംബത്തില്‍ നിന്നും ചില അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതനാകും,എന്നാല്‍ രോഗാരിഷ്ടതകളെക്കൊണ്ട് വളരെയധികം കഷ്ടപ്പെടും,പരീക്ഷാദികളില്‍ പരാജയവും ഉണ്ടാകാംനവഗ്രഹപൂജയും ശ്രീകൃഷ്ണഭഗവാന് ഭാഗ്യസൂക്തം,രോഗഹരമന്ത്രം അര്‍ച്ചനയും പാല്‍പ്പായസവും ചെയ്യുക ഉന്നതവിജയത്തിന് സാരസ്വതം പുഷ്പാഞ്ജലി യുംകഴിക്കുക
തിരുവാതിര:വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്,എന്നാല്‍ അതിനുശേഷം കുടുംബത്തില്‍ വഴക്കുകള്‍ നിത്യസംഭവമാകും,മാതാപിതാക്കന്മാരുമായി ശത്രുതയില്‍ ആകാനിടയുണ്ട്,എന്നാല്‍ മറ്റ് ബന്ധുക്കളുമായി സൗഹൃദത്തിലാകുംകുടുംബക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും നടത്തുക,സംവാദസൂക്തം കൊണ്ട് ഗണപതിഹോമം ചെയ്യുക ശനിപൂജയുംകഴിക്കുക
പുണര്‍തം:ജോലിസംബന്ധമായി ചിലബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട് ജോലിയില്‍ മാറ്റവുംപ്രതീക്ഷിക്കാം,പുതിയതായി ഏതുകാര്യവും ഏറ്റെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്,ചതിവുകള്‍ സംഭവിക്കാം,പരീക്ഷകളില്‍ ശരാശരി വിജയംപ്രതീക്ഷിക്കാംപരദേവതാപ്രീതിയും വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമ പാരായണവും ചെയ്യുക
പൂയം:ബിസിനസ് രംഗത്തു് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്,സാമ്പത്തിക അഭിവൃദ്ധിയും പുതിയവാണിജ്യ മേഘലകളും തുറന്നുകിട്ടും,എന്നാല്‍ ശത്രുദോഷം പലതിനും ഒരുതടസ്സമായി വന്നേക്കാം.ബിസിനസ്സ് പങ്കാളികളില്‍ നിന്നും ചതി പ്രതീക്ഷിക്കണംകുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകപൂജകളും പ്രാര്‍ത്ഥനകളും നടത്തുക കൂടാതെ മഹാസുദര്‍ശനഹോമവും ചെയ്യുക
ആയില്യം:ജോലിസംബന്ധമായി ഉറപ്പ് ലഭിക്കാനിടയുണ്ട്,പൈതൃകസ്വത്തു് ലഭിക്കുമെങ്കിലും അനുഭവത്തില്‍ വരാന്‍സമയമായിട്ടില്ല,ജീവിതത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത തരത്തില്‍ നാണക്കേടുണ്ടാക്കുന്ന ചിലത് സംഭവിക്കാം,അച്ഛനുമായി പിണങ്ങാനിടവരുംനവഗ്രഹപൂജയും ഗുരുവായൂരപ്പന് പഴം,പഞ്ചസാര,പാല്‍ എന്നിവ സമര്‍പ്പിക്കുകയും ഭാഗ്യസൂക്തം അര്‍ച്ചന നടത്തുകയും ചെയ്യുക
മകം:അപ്രതീക്ഷിതമായ ചിലധനനഷ്ടങ്ങള്‍ ഉണ്ടാകും,മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്,ബന്ധുക്കള്‍ പലരും വിരോധത്തിലാകും,ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല,കുടുംബസുഖം കുറയുംകുടുംബക്ഷേത്രത്തില്‍ നിവേദ്യാദി വിശേഷാല്‍ പൂജകളും ശാസ്ത്രപൂജയും സാരസ്വതം അര്‍ച്ചനയും ചെയ്യുക
പൂരം:വിവാഹം മുതലായ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്,വിദ്യാഭ്യാസപരമായി പുരോഗതി ദൃശ്യമാകും,മക്കളെക്കുറിച്ചുള്ള ആധിവര്‍ദ്ധിക്കും,ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും,ബന്ധുക്കള്‍ പലരും വിരോധത്തിലാകുംദേവീപ്രീതിക്കുവേണ്ട പൂജകളും വഴിപാടുകളും കഴിക്കുക,രോഗഹരസൂക്തം സംവാദസൂക്തം അര്‍ച്ചനയും കഴിക്കുക
ഉത്രം:പിതൃദോഷവും ജോലിസംബന്ധമായി ശത്രുദോഷവും ഉണ്ടാകും,മാനസികസമ്മര്‍ദ്ദം കാരണം ശാരീരികക്ഷീണവും അനുഭവപ്പെടാം,ധനം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുകപിതൃദോഷപരിഹാരമായി വേണ്ട പൂജയുംകര്‍മ്മങ്ങളും ചെയ്യുക,കൂടാതെ ഭദ്രകാളീക്ഷേത്രത്തില്‍ ശത്രുസംഹാരം അര്‍ച്ചനയും കടുംപായസനിവേദ്യവും കഴിക്കുക കുടുംബപരദേവതക്ക് യാഥാശക്തി വഴിപാടും ചെയ്യുക
അത്തം:കുടുംബപരമായ ദുരിതം കാരണം പലതരത്തിലുള്ള അനര്‍ത്ഥങ്ങളും ഉണ്ടാകാം,പൂര്‍വ്വികമായി ലഭിച്ചിട്ടുള്ള കലാപരമായ കഴിവുകള്‍ മങ്ങിപ്പോകും,ഭാര്യാഭര്‍തൃ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുംകുടുംബപരമായ ആരാധനാലയത്തില്‍ ദുരിതനിവൃത്തിക്ക് വേണ്ട പരിഹാരങ്ങള്‍ ചെയ്യുക,സുബ്രഹ്മണ്യഭഗവാന് വിശേഷാല്‍ പൂജകളും ദുര്‍ഗ്ഗാഭഗവതിക്ക് പ്രത്യേകം പദ്മമിട്ട് പൂജയും ചെയ്യുക ഉമാമഹേശ്വരപൂജയും കഴിക്കുക
ചിത്തിര:വാഹനം ഉപയോഗിക്കുമ്പോള്‍ വളരെശ്രദ്ധിക്കേണ്ട സമയമാണ്,പ്രതീക്ഷിക്കാത്ത സാമ്പത്തികചിലവുകള്‍ ഉണ്ടാകും,അത്യാവശ്യമുള്ള ദൂരയാത്രകള്‍ മാത്രം നടത്തുക,ഭാര്യയുമായി പിണങ്ങാനിടവരും,കുടുംബജീവിതം കലുഷിതമാകുംകുടുംബക്ഷേത്രത്തില്‍ പ്രത്യേകപ്രാര്‍ത്ഥനകളും പൂജകളും നടത്തുക കൂടാതെ വിഷ്ണുക്ഷേത്രത്തില്‍ ശ്രീസൂക്തം അര്‍ച്ചനയും,ശിവക്ഷേത്രത്തില്‍ ഉമാമഹേശ്വരപൂജയും ചെയ്യുക

ചോതി:പരീക്ഷാദികളില്‍ ഉയര്‍ന്ന വിജയം പ്രതീക്ഷിക്കാം,ജോലിയില്‍ പ്രമോഷനോ മറ്റ് വളരെനല്ല രീതിയിലുള്ള അംഗീകാരങ്ങളോ ലഭിക്കും,എന്നാല്‍ സാമ്പത്തികചിലവ് വരവില്‍കൂടുതല്‍ ആകാന്‍ സാധ്യതയുണ്ട്ശ്രീകൃഷ്ണഭഗവാന് നെയ്‌വിളക്കും പാല്‍പായസനിവേദ്യവും കഴിക്കുക
വിശാഖം:വിവാഹം കഴിയാനുള്ള യോഗംകാണുന്നു,ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂലസമയമാണ്,ജോലിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാനും ചുമതലകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്,വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പലവിപരീതഫലങ്ങളും ഉണ്ടാകുംകുടുംബക്ഷേത്രത്തില്‍(ആരാധനാലയത്തില്‍)വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും ചെയ്യുക
അനിഴം:മാനസികമായി കൂടുതല്‍ സന്തോഷത്തോടെഇരിക്കും,പുതിയവാഹനം,ഭൂമിയോ വീടോ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്,ബിസിനസ്സ് രംഗത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍സാമ്പത്തിക അഭിവൃദ്ധി പ്രകടമാകും,വിദ്യാവിജയവും ഉണ്ടാകുംഈശ്വരഭജനം നല്ലതുപോലെ ചെയ്യുക,ഇഷ്ടദേവനെ പ്രീതിപ്പെടുത്തുക
തൃക്കേട്ട:കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്,മക്കളുടെ ജോലി വിദ്യാഭ്യാസം മുതലായകാര്യങ്ങളില്‍ ആശങ്ക മാറും,കുടുംബത്തില്‍അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും,റിയല്‍എസ്‌റ്റേറ്റ് രംഗത്തുള്ളവര്‍ക്ക് വലിയകച്ചവട സാധ്യതകള്‍ തുറന്നുകിട്ടുംഅയ്യപ്പപൂജ ചെയ്യുക
മൂലം:ജോലിയില്‍ സ്ഥാനചലനമോ അല്ലെങ്കില്‍ ജോലിനഷ്ടപ്പെടുവാന്‍ തന്നെയോ സാധ്യതയുണ്ട്,ശാരീരികവും സാമ്പത്തികവുമായി വലിയബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം,അനാവശ്യമായ വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ശത്രുക്കളെ സമ്പാദിക്കുംഗണപതിഹോമവും ഭഗവതിസേവയും വിഷ്ണുപൂജയും നടത്തുക
പൂരാടം:സഹോദരങ്ങളോ സഹോദരതുല്യരായവരുമായോ വഴക്കിടും,കുടുംബത്തില്‍ തന്നെഒറ്റപ്പെട്ടവനാകും,മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കും,ജോലിസ്ഥലത് ശത്രുദോഷംനിമിത്തം പലബുദ്ധിമുട്ടുകളും ഉണ്ടാകും,മക്കള്‍ എതിര്‍ത്തുകൊണ്ട് പെരുമാറുംകുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും നടത്തുക കൂടാതെ സുദര്‍ശനഹോമവും ഭഗവതിപൂജയും ചെയ്യുക
ഉത്രാടം:കുടുംബത്തില്‍ പലതരത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടാകാം,ഭാര്യാഭര്‍തൃ ബന്ധംവരെ തകരാനിടയുണ്ട്,എന്തെന്നില്ലാത്ത ഭയംതോന്നും,സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിക്കൊണ്ടിരിക്കും,മാനസികതകര്‍ച്ച പാരമ്യത്തില്‍ എത്തിനില്‍ക്കുംപരദേവതാപ്രീതി നടത്തുക,പിതൃക്കള്‍ക്കുള്ള കര്‍മ്മങ്ങള്‍ വേണ്ടവിധം ചെയ്യുകഉമാമഹേശ്വരപൂജയും വിഷ്ണുസഹസ്രനാമപാരായണവും ചെയ്യുക
തിരുവോണം:ജോലിയില്‍ സ്ഥാനചലനം ഉണ്ടാകാം,പലകാരണങ്ങളെക്കൊണ്ടും കുടുംബാന്തരീക്ഷം അസുഖകരമായിത്തീരും,പരീക്ഷാദികളില്‍ അപ്രതീക്ഷിത പരാജയങ്ങള്‍ ഉണ്ടാകാം,സാമ്പത്തികമേഘല വളരെ ദുര്‍ബ്ബലമാകുംകുടുംബപരമായആരാധനാലയത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തുകയും ഗൃഹത്തില്‍ വച്ച് ഗണപതിഹോമം സുദര്‍ശനഹോമം ഭഗവതിസേവ എന്നിവചേയ്യുക
അവിട്ടം:ശത്രുതയില്‍ ഉണ്ടായിരുന്ന ബന്ധുക്കളുമായി അടുപ്പത്തിലാകും,പൂര്‍വ്വികരുടെ വില്‍പത്രംപോലുള്ള നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പെട്ട ചിലരേഖകള്‍ ലഭിക്കാനിടയുണ്ട്,പരീക്ഷകളില്‍ തോല്‍വി സംഭവിക്കാം,പിതാവിനോ പിതൃതുല്യരായവര്‍ക്കോ ഗൗരവതരമായ അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമവും ധാര ആയുഷ്‌സൂക്തം എന്നിവയും ദേവീപൂജയും ചെയ്യുക
ചതയം:വിദ്യാഭ്യാസമേഘലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്,എന്നാല്‍ സാമ്പത്തികപ്രതിസന്ധി നല്ലപോലെ ഉണ്ടാകും,സ്ത്രീ(പുരുഷന്‍)വിഷയങ്ങളുമായി ബന്ധപ്പെട്ട് അപവാദങ്ങള്‍ ഉണ്ടാകാനിടയുണ്ട്,വിവാഹത്തിന് കാലതാമസം നേരിടുംമൂലകുടുംബക്ഷേത്രത്തില്‍ യഥാശക്തി വഴിപാടുകള്‍ കഴിക്കുക,കൂടാതെ ഗുരുവായൂരപ്പന് ശ്രീസൂക്തം,ഭാഗ്യസൂക്തം എന്നീ അര്‍ച്ചനകളും വിശേഷാല്‍ പൂജയും കഴിക്കുക,വിവാഹസൂക്തം പുഷ്പാഞ്ജലി കഴിക്കുക
പൂരോരുട്ടാതി:ബിസിനസ്സ് രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ വലിയസാമ്പത്തികചിലവുള്ള ഇടപാടുവകള്‍ ഇപ്പോള്‍ നടത്താതിരിക്കുന്നതാണ് നല്ലത്,കിട്ടാക്കടം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്,ജോലിസംബന്ധമായും ചിലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്,സഹോദരങ്ങളുമായി സ്വത്ത്‌സംബന്ധിച്ചു് വഴക്കിടാന്‍ യോഗമുണ്ട്‌സര്‍പ്പത്തിന് നൂറും പാലും കൊടുക്കുകയും,ശിവക്ഷേത്രത്തില്‍ പ്രത്യേകപൂജയും ശ്രീകൃഷ്ണഭഗവാന് വെണ്ണനിവേദ്യവും ചെയ്യുക
ഉത്രട്ടാതി:ജോലിസ്ഥലത്തു പലപ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും,സ്വന്തം ജോലി നിര്‍ദ്ദേശിച്ച സമയത് ചെയ്തുതീര്‍ക്കാന്‍ കഴിയാത്തതിന് സമാധാനം പറയേണ്ടിവരും,എന്നാല്‍ വ്യവഹാരാദി വിഷയങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ക്ക് അതില്‍ വിജയം പ്രതീക്ഷിക്കാം,പരീക്ഷകളില്‍ പരാജയത്തിന് തുല്യമായ വിജയം മാത്രമേ ലഭിക്കൂ,കുടുംബജീവിതം സുഖകരമാകുംനവഗ്രഹപൂജയും സാരസ്വതം അര്‍ച്ചനയും ചെയ്യുക,ദേവീപൂജയും ചെയ്യേണ്ടതാണ്
രേവതി:ശാരീരികമായി ഉള്ളവിഷമതകള്‍ കാരണം ജോലിക്ക് പലബുദ്ധിമുട്ടുകളും നേരിടും,തന്റേതായ ജോലിയില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ കഴിയില്ല,വിദ്യാഭ്യാസപരമായി ചില പരാജയങ്ങള്‍ സംഭവിക്കാം,കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുംകുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകം പൂജകള്‍ നടത്തുക,ഗണപതിഹോമവും ദേവീപൂജയും നവഗ്രഹപൂജയും ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.