ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2016 ലെ മികച്ച ഫുട്‌ബോള്‍ താരം

സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ 2016ലെ മികച്ച ഫുട്‌ബോള്‍ താരമായി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗലിന് യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടവും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിച്ചതാണ് റൊണാള്‍ഡോയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. അമേരിക്കയുടെ കാര്‍ളി ലോയിഡാണ് മികച്ച വനിതാ താരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മധ്യനിര താരമായ കാര്‍ളി ഈ നേട്ടത്തിന് അര്‍ഹയാകുന്നത്. അര്‍ജന്റീനിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്‌െ്രെടക്കര്‍ ആന്‍േറായിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ഫിഫ ‘പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം കരിയറില്‍ രണ്ടാം തവണയും സ്വന്തമാക്കിയത്.

മറ്റു പുരസ്‌കാര ജേതാക്കള്‍: മികച്ച പുരുഷ കോച്ച്: ക്ലോഡിയോ റാനിയേരി (ലെസ്റ്റര്‍ സിറ്റി) മികച്ച വനിതാ കോച്ച്: സില്‍വിയ നെയ്ദ് (ജര്‍മനി)ഫെയര്‍ പ്ലേ: അത്‌ലറ്റിക്കോ നാഷണല്‍ (കൊളംബിയ) പുസ്‌കാസ് (മികച്ച ഗോള്‍) പുരസ്‌കാരം: മുഹമ്മദ് ഫൈസ് ബിന്‍ സുബ്രി(മലേഷ്യ) ഫിഫ ഫാന്‍: ലിവര്‍പൂള്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ആരാധകര്‍ ഫിഫ ഫിഫ്‌പ്രോ ലോക ഇലവന്‍: മാനുവല്‍ നൂയര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), ലയണല്‍ മെസ്സി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര).മികച്ച കരിയര്‍: ഫാല്‍ക്കാവോ(ബ്രസീല്‍)

Leave a Reply

Your email address will not be published. Required fields are marked *