ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി

ജനീവ: യുഎന്‍ സെക്രട്ടറി പദം ഒഴിയുന്ന ജനറല്‍ ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി. യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്നാണ് അദ്ദേഹത്തിനു യാത്രയയപ്പ് നല്‍കിയത്. ഇതുവരെ നല്‍കിയ സഹകരണങ്ങള്‍ നന്ദി പറഞ്ഞ മൂണ്‍ എല്ലാ ജീവനക്കാരോടും ആത്മാര്‍ഥമായി ജോലി തുടരുവാനും ആഹ്വാനം ചെയ്തു. 2007 ജനുവരി ഒന്നിനാണ് അദ്ദേഹം ഐക്യരാഷ്ട്രസഭാ തലവനായി അധികാരമേറ്റത്്. പോര്‍ച്ചുഗലുകാരനായ അന്റോണിയോ ഗുട്ടെറസ് മൂണിന്റെ പിന്‍ഗാമിയായി പുതുവര്‍ഷ പുലരിയില്‍ ചുമതലയേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.