സുഹൃത്തിന്റെ സ്ഥാനാരോഹണം കാത്ത് റഷ്യന്‍ പ്രസിഡന്റ്; അഭിനന്ദിച്ച് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുതിനെ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയതിന് പ്രതികാരമായി അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കാന്‍ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസിഡന്റിനോട് ആവശ്യപ്പെടുകയായിരുന്നു. 35 യുസ് പ്രതിനിധികളെ രാജ്യത്ത് നിന്നും പുറത്താക്കാനാണ് വഌദമിര്‍ പുതിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ശിപാര്‍ശ തള്ളിയ വ്‌ലാദമിര്‍ പുതിന്‍ തിരക്കിട്ട് പ്രതികാര നടപടികള്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു. സുഹൃത്തായ ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുംവരെ കാത്തിരിക്കാമെന്നായിരുന്നു പുതിന്റെ മറുപടി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ രഹസ്യമായി ഇടപെട്ടുവെന്ന് ആരോപിച്ചാണ് 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയത്. പുതിന്റെ തീരുമാനത്തെ അഭിനന്ദിച്ച ഡൊണാള്‍ഡ് ട്രംപ് പുതിന്‍ മികച്ച നേതാവാണെന്നും ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *