ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.)

ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുപ്പിറവിയുടേയും, ശാന്തിയുടേയും സമാധാനത്തിന്റേയും, നന്മയുടേയും സ്‌നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം നടന്നത്.

ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ് സന്ദേശത്തില്‍, രാജാധിരാജനും, സകലത്തിന്റേയും ഉടയവനും പരിപാലകനുമായ ദൈവം ആദിമാതാപിതാക്കള്‍ക്ക് നല്കിയ വാഗ്ദാനപ്രകാരം, വിനയാന്വതനായി കാലിത്തൊഴുത്തില്‍ പൂര്‍ണ്ണ മനുഷനായി ഭൂജാതനായതിനെപ്പറ്റി ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു. കാരുണ്യവാനായ ദൈവം നമ്മോട് കരുണ കാണിച്ചതുപോലെ നമ്മളും നമ്മുടെ സമയത്തിന്റേയും, അധ്വാനത്തിന്റേയും, സമ്പത്തിന്റേയും ഒരു ഓഹരി പാവങ്ങളുമായി പങ്കുവെച്ച് ജീവിക്കുമ്പോഴാണു ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാകുകയുള്ളു എന്ന് ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഉദ്‌ബോധിപ്പിച്ചു. ഫൊറോനായിലെ എല്ലാ അംഗങ്ങള്‍ക്കും ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും ആശംസിക്കുകയും ക്രിസ്മസ്സിന്റെ എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ ഭംഗിയായി നടത്താന്‍ സഹായിച്ച ഏവര്‍ക്കും പ്രത്യേകിച്ച് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ഫിലിപ് പുത്തെന്‍പുരയില്‍, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍ എന്നിവരേയും, കുര്യന്‍ നെല്ലാമറ്റത്തിന്റേയും ഫിലിപ്പ് കണ്ണോത്തറയുടേയും നേത്യുത്വത്തിലുള്ള അള്‍ത്താര ശുശ്രൂഷികളേയും, പള്ളി ഭംഗിയായി അലംങ്കരിച്ച തങ്കമ്മ നെടിയകാലായുടേയും റോയി കണ്ണോത്തറയുടെയും നേത്യുത്വത്തിലുള്ള ഡെക്കറേഷന്‍ ടീമിനേയും, സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തില്‍ സ്വരമാധുര്യങ്ങളാലപിച്ച കൊയര്‍ ടീമിനേയും, സൌണ്‍ഡ് എഞ്ചിനീയറായ സൂരജ് കോലടിയേയും, മെന്‍സ് & വിമെന്‍സ് മിനിസ്റ്റ്രിയുടെ നേത്യുത്വത്തില്‍ രുചികരമായ ഭക്ഷണം നല്കിയ എല്ലാ കൂടാരയോഗങ്ങളേയും, കരോള്‍ ഗാനങ്ങളാലപിച്ച എല്ലാ കൂടാരയോഗങ്ങളേയും, മിഷന്‍ ലീഗിലെ കുട്ടികളേയും, മറ്റ് ഭാരവാഹികളേയും വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *