വാണാക്യൂ സെന്റ് ജയിംസ് പള്ളിയിൽ പുതുവത്സരാഘോഷവും റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും

ജോയിച്ചൻ പുതുക്കുളം

ന്യൂജഴ്സി:മലങ്കര ആർച്ച് ഡയോസിസിൽ ഉൾപ്പെട്ട ന്യൂജഴ്സി വാണാക്യൂ സെന്റ് ജയിംസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ പുതുവത്സരത്തിനോടനുബന്ധിച്ചുള്ള വി. കുർബാനയും, ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന റാഫിൾ ടിക്കറ്റിന്റെ വിജയിയെ കണ്ടെ ത്താനുള്ള നറുക്കെടുപ്പും ഡിസംബർ 31-ന് നടന്നു.

അന്നേദിവസം നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് ക്നാനായ സമുദായത്തിന്റെ അമേരിക്കൻ- യുകെ മേഖലകളുടെ ആർച്ച് ബിഷപ്പ് അഭി. ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയാണ്. ഡിസംബർ 31 ശനിയാഴ്ച വൈകിട്ട് 5.45-നു ദേവാലയത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ പരമ്പരാഗതമായ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. ആറു മണിക്കുള്ള സന്ധ്യാനമസ്കാരത്തിനും തുടർന്നു നടക്കുന്ന വി. കുർബാനക്കും അഭി. സിൽവാനോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് കൃത്യം 8ന് നടത്തപ്പെടും. അതിനുശേഷം പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ട ായിരിക്കും.

അമേരിക്കൻ അതിഭദ്രാസനത്തിനു കീഴിൽ 2007 സെപ്റ്റംബർ 15-നു സെന്റ് ജയിംസ് ദേവാലയം സ്ഥാപിച്ചതും, 2014 ജൂൺ മാസത്തിൽ വാണാക്യൂവിൽ ഇടവക കരസ്ഥമാക്കിയ സ്വന്തമായ ദേവാലയം കൂദാശ ചെയ്തതും അഭി. യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയാണ്. അഭി. തിരുമേനിയുടെ കരപരിലാളനത്താൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദേവാലയത്തിന്റെ വികാരി റവ.ഫാ. ആകാശ് പോൾ ആണ്. ഇടവക സ്വന്തമായ ആരാധനാ സ്ഥലം കരസ്ഥമാക്കിയപ്പോൾ ഉണ്ട ായ ബാധ്യതകൾ തീർക്കുന്നതിനുവേണ്ട ി, 2017 മോഡൽ ഹോണ്ടാ അക്കോർഡ് കാർ സമ്മാനമായി നിശ്ചയിച്ച് റാഫിൾ ടിക്കറ്റ് വിൽപ്പന നടത്തുവാൻ ഭദ്രാസന മെത്രാപ്പോലീത്ത കഴിഞ്ഞവർഷം അനുമതി നൽകി.

മലങ്കര ആർച്ച് ഡയോസിസിലെ വിവിധ ദേവാലയങ്ങൾ, ക്നാനായ സമുദായത്തിലെ വിവിധ ദേവാലയങ്ങൾ, സഹോദരീ സഭകളിലെ വിവിധ ദേവാലയങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി അമേരിക്കൻ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ സഹായ സകരണങ്ങളാൽ റാഫിൾ ടിക്കറ്റ് വിൽപ്പന വൻവിജയമായിരുന്നു. ഇടവക വികാരി ആകാശ് പോൾ അച്ചന്റെ സമർത്ഥമായ നേതൃത്വത്തിലും, ഭദ്രാസന ജോയിന്റ് ട്രഷററും ഇടവകാംഗവും റാഫിൾ സെയിൽ കോർഡിനേറ്റുമായ സിമി ജോസഫിന്റെ പരിശ്രമത്താലും, ഇടവകയിലെ മുഴുവൻ അംഗങ്ങളുടേയും സഹകരണത്താലുമാണ് റാഫിൾ ടിക്കറ്റ് വിൽപ്പന വൻവിജയമായിത്തീർന്നത്. ഈ സംരംഭത്തിനുവേണ്ട സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും ഡിസംബർ 31-നു നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ആകാശ് പോൾ (വികാരി/പ്രസിഡന്റ്) 770 855 1992, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 210 218 7573, രഞ്ചു സക്കറിയ (സെക്രട്ടറി) 973 906 5515, എൽദോ വർഗീസ് (ട്രസ്റ്റി) 862 222 0252, സിമി ജോസഫ് (കോർഡിനേറ്റർ) 973 870 1720.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.