ജോൺസൺ തലവടി 2016-ലെ കർഷകശ്രീ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി വർഷംതോറും നടത്തുന്ന കർഷകശ്രീ അവാർഡിനു ന്യൂഹൈഡ് പാർക്കിൽ നിന്നുള്ള ജോൺസൺ തലവടി അർഹനായി. കർഷക പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നു വന്നിട്ടുള്ളവരുടെ കാർഷിക പാരമ്പര്യം നിലനിർത്തുന്നതിന് അൽപം വ്യായാമം, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ട് തുടങ്ങിയ ഈ പരിപാടിക്ക് നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നാണ് വിജയിലെ തിരഞ്ഞെടുത്തത്. രണ്ടാം സമ്മാനത്തിനു സ്റ്റീഫൻ തോമസ് കടമ്മനിട്ടയും, മൂന്നാം സമ്മാനത്തിനു മുരളീധരൻ എൽമോണ്ടും അർഹരായി.

വർക്കി ഏബ്രഹാം സ്പോൺസർ ചെയ്ത എവർറോളിങ് ട്രോഫിയും സമ്മാനങ്ങളുമാണു നൽകുന്നത്. സമ്മാനദാനം ജനുവരിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: കുഞ്ഞ് മാലിയിൽ (516 503 8083), ഫിലിപ്പ് മഠത്തിൽ ( 917 459 7819), ഡോ. ജേക്കബ് തോമസ് (718 406 2541), സഖറിയ കരുവേലി (516 300 3285), അലക്സ് പനയ്ക്കാമറ്റം (516 454 0859).

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.