ന്യൂയോര്‍ക്കില്‍ഇനി മുതല്‍ താടിവളര്‍ത്തിയ പോലീസുകാരെ കാണാം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസില്‍ ഇനി മുതല്‍ താടിവളര്‍ത്തിയ പോലീസുകാരെ കാണാം. പോലീസ് സേനയില്‍ സിക്ക് വംശജര്‍ക്ക് മതാചാരപ്രകാരം താടിവളര്‍ത്തുകയോ തലപ്പാവ്(ടര്‍ബന്‍) ധരിക്കുകയോ ചെയ്യാന്‍ അനുമതി നല്‍കി. ഡ്രസ് കോഡ് സംബന്ധമായ മാറ്റത്തിനാണ്് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (എന്‍വൈപിഡി) അനുമതി നല്‍കിയത്. നിലവില്‍ പരമ്പരാഗത പട്ക അണിയുന്നതിനു മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.

പോലീസ് അക്കാഡമിയില്‍ നടന്ന ചടങ്ങിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഒ നില്‍ പ്രഖ്യാപനം നടത്തിയത്. എന്‍ഡബ്ല്യുപിഡി കൂടുതല്‍ വൈവിധ്യമുള്ളതാക്കാന്‍ കഴിയുന്നതും ശ്രമിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഒ നില്‍ പറഞ്ഞു. ടര്‍ബന്‍ അണിഞ്ഞ ഒരുപറ്റം സിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് നില്‍ ചടങ്ങില്‍ പങ്കെടുത്തത്. 8.5 മില്യണ്‍ ജനസംഖ്യയുള്ള ന്യൂയോര്‍ക്കിലെ 34,500 അംഗ പോലീസ് സേനയില്‍ 160 പേര്‍ സിക്ക് വംശജരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.