ജനുവരി ഒന്ന് മുതല്‍ വേതന വര്‍ദ്ധനവ്; 19 സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും

പി. പി. ചെറിയാൻ

ന്യൂയോർക്ക് : 2017 ജനുവരി ഒന്ന് മുതൽ അമേരിക്കയിലെ പത്തൊമ്പത് സംസ്ഥാനങ്ങളിൽ വേതന വർദ്ധനവ് നിലവിൽ വരുന്നു. ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മസാച്യുസിറ്റ്സ്, വാഷിങ്ടൻ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വേതന വർദ്ധനവ്. മണിക്കൂറിന് 11 ഡോളർ!

കലിഫോർണിയയിൽ 10.50 ഡോളർ ലഭിക്കുമ്പോൾ ന്യൂയോർക്ക് സംസ്ഥാനത്ത് ന്യൂയോർക്ക് സിറ്റിയിൽ മാത്രമാണ് 11 ഡോളർ. ഡൗൺ സ്റ്റേറ്റ് സബർബ്സിൽ 10 ഡോളറും മറ്റിടങ്ങളിൽ 9.70 ഡോളറുമാണ്. ന്യൂയോർക്ക് ഫാസ്റ്റ് ഫുഡ് ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന വേതനത്തിൽ നിന്നും 1.50 ഡോളർ വർദ്ധനയുണ്ടാകും.

അരിസോണ, മയിൻ, കൊളറാഡൊ, വാഷിങ്ടൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നവംബർ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വേതന വർദ്ധനവ് നടപ്പാക്കുന്നതിനനുകൂലമായി ജനങ്ങൾ വിധിയെഴുതിയത്. അരിസോണയിൽ 8.05 ഡോളറിൽ നിന്നും 10 ഡോളറായി വർദ്ധിപ്പിക്കും. ഇവിടെ വേതന വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി (അരിസോണ) തള്ളി കളഞ്ഞു.

ദേശീയടിസ്ഥാനത്തിൽ 2009ൽ ഏറ്റവും കുറഞ്ഞ വേതനം 7.25 ഡോളറായി നിജപ്പെടുത്തിയത് പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വില വർദ്ധനയും സാധാരണക്കാരന്റെ ജീവിതത്തെ ദുരിതപൂർണ്ണമാക്കി. പിന്നീട് തൊഴിലാളികൾ സംഘടിക്കുകയും പ്രഷോഭണം ആരംഭിക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇപ്പോൾ നിലവിൽ വരുന്ന വേതന വർദ്ധനവ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.