സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്ന് പാക് മത നേതാവ്

ഇസ്ലാമാബാദ്: ഭൂചലനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണെന്ന വിവാദ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ മത നേതാവ് രംഗത്ത് . ജുമൗദ് ഉല്‍ആമ ഇ ഇസ്ലാമി ഫസല്‍ നേതാവ് മൗലാന ഫസൂര്‍ റെഹ്മാന്‍ ആണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ ജീന്‍സ് ഉപയോഗിക്കുന്നതുകൊണ്ടാണ് രാജ്യത്ത് ഭൂചലനങ്ങളും വിലക്കയറ്റവും മറ്റു ദുരന്തങ്ങളും ഉണ്ടാകുന്നത്.

സ്ത്രീകള്‍ വീടുകളില്‍ കഴിയുമ്പോഴും മുഖം മറച്ച് ജീവിക്കണം അങ്ങനെയാണെങ്കില്‍ താലിബാന്‍ പാക്കിസ്ഥാനെ ആക്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ സേന ജീന്‍സുപയോഗിക്കുന്ന സ്ത്രീകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് പാക്കിസ്ഥാന്‍ സായുധസേന സ്ത്രീകള്‍ ജീന്‍സ് ഉപയോഗിക്കുന്നത് കണ്ടെത്താന്‍ ഒരു ഓപ്പറേഷന്‍ സംഘടിപ്പിക്കണം. സ്ത്രീകള്‍ മുഖം മറക്കാതെ പുറത്തിറങ്ങുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *