ഭൂമിയേറ്റെടുക്കുവാന്‍ ഇനി പരിസ്ഥിതി ആഘാത പഠനം നടത്തണം ; ഓര്‍ഡിനന്‍സിന് അംഗീകാരം

ന്യൂഡല്‍ഹി: ഭൂമിയെറ്റെടുക്കുന്നതിന് ഭൂടമകളുടെ 70.80 ശതമാനം സമ്മതം വേണമെന്നും പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന സുപ്രധാന വ്യവസ്ഥകള്‍ എടുത്തുമാറ്റിയാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ലില്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഓന്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് മൂന്നമതും ശുപാര്‍ശ ചെയ്തിരുന്നു.

കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ പുതുക്കിയ ഓര്‍ഡിനന്‍സാണ് വീണ്ടും കാലാവധി നീട്ടി രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത്. ഇതു കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന വാദം നിലനിന്നിരുന്നു.
യുപിഎ സര്‍ക്കാര്‍ 2013ല്‍ ഭൂമിയെറ്റെടുക്കല്‍ നിയമം പാസാക്കി. തുടര്‍ന്ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഭേദഗതി ചെയ്ത് രണ്ടു തവണ ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ അംഗീകാരം ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.