അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ മകന്‍ അന്തരിച്ചു

വാഷിങ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകനും ഡെലവാര്‍ മുന്‍ അറ്റോര്‍ണി ജനറലുമായിരുന്ന ബ്യൂ ബൈഡന്‍ അന്തരിച്ചു. മസ്തിഷ്‌ക അര്‍ബുദ ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ മരണം ശനിയാഴ്ചയായിരുന്നു . വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.

ജോ ബൈഡനുമായി ഏറ്റവും അടുപ്പമുള്ളയാളാണ് ബ്യൂ ബൈഡന്‍. രാഷ്ട്രീയ പ്രചരണങ്ങളില്‍ ജോ ബൈഡനൊപ്പം നിറ സാന്നിദ്ധ്യമായിരുന്നു ബ്യൂ ബൈഡന്‍. എട്ടു വര്‍ഷം ഡെലവാര്‍ അറ്റോര്‍ണി ജനറലായിരുന്നതിനു ശേഷം ബ്യൂ ബൈഡന്‍ ഒരു ഇന്‍വസ്റ്ററായി ചേര്‍ന്നിരുന്നു. 2010ല്‍ നേരിയ സ്‌ട്രോക്കും അദ്ദേഹത്തിനുണ്ടായി.കഴിഞ്ഞ വര്‍ഷം ടെക്‌സാസിലായിരുന്നു ബ്യൂ ബൈഡന്റെ ശസ്ത്രക്രിയ നടന്നത്.
ബ്യൂ ബൈഡന്റെ അകാല നിര്യാണത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ അനുശോചനം രേഖപ്പെടുത്തി.
2013 ആഗസ്റ്റിലാണ് ബ്യൂ ബൈഡന് മസ്തിഷ്‌ക കാന്‍സര്‍ നിര്‍ണയിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും റേഡിയേഷനും കീമോതെറാപ്പിക്കും വിധേയനായി. തുടര്‍ന്ന് ആരോഗ്യവാനായിരുന്നുവെങ്കിലും വീണ്ടും രോഗം ഉണ്ടാവുകയായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.