മതത്തിന്റെ പേരില്‍ ജോലിയില്‍ വേര്‍ തിരിവ് ; മുസഌം ഉദ്യോഗാര്‍ത്ഥിക്ക് അദാനി ഗ്രൂപ്പിന്റ് ജോലി

അഹമ്മദാബാദ്: മുസ്‌ലിമായതിനെത്തുടര്‍ന്ന ജോലി നിഷേധിക്കപ്പെട്ട വാര്‍ത്ത ദേശീയ ശ്രദ്ധ ലഭിച്ചതിനുശേഷം നിരവധി ജോലി വാഗ്ദാനങ്ങളാണ് യുവാവിനെ തേടി എത്തിയത് . അദാനി ഗ്രൂപ്പിന്റെ മുംബൈ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയായാണ് സീഷാന് നിയമനം ലഭിച്ചിരിക്കുന്നത്. എംബിഎ ബിരുദാനന്ത ബിരുദധാരിയായ സീഷാന്‍ അലിഖാന്(22) മുംസ്ലിം ആണെന്ന് പേരില്‍ മുംബൈയിലെ പ്രമുഖ ഡയമണ്ട് എക്‌സ്‌പോര്‍ട്ടിങ് കമ്പനിയായ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ജോലി നിഷേധിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സീഷാന്‍ കമ്പനിയില്‍ ജോലിക്ക് അപേക്ഷ നല്‍കിയത്.

ഞങ്ങള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് മതത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിലല്ല. സീഷാന്‍ മികച്ച ഒരു ഉദ്യോഗാര്‍ഥിയാണ് അതുകൊണ്ടാണ് അദ്ദേഹത്തിന് ഞങ്ങള്‍ ജോലി വാഗ്ദാനം ചെയ്തതെന്ന് അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു.എന്നാല്‍ ജോലിക്ക് അപേക്ഷ നല്‍കി 15 മിനിറ്റിനകം തന്നെ സീഷാന് മറുപടി ലഭിച്ചു. അപേക്ഷ അയച്ചതിനു നന്ദി. ഞങ്ങള്‍ മുസ്ലിംങ്ങള്‍ അല്ലാത്ത ഉദ്യോഗാര്‍ഥികളെയാണ് തേടുന്നത്. അതിനാല്‍ താങ്കളുടെ അപേക്ഷ നിരസിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *