ശില്‍പ്പ ഷെട്ടി ബിബിസില്‍ റേഡിയൊ ജോക്കിയാകുന്നു

യുവ നായികമാര്‍ ധാരാളം എത്തിയതോടെ പഴയകാല സുന്ദരി ശില്‍പ്പ ഷെട്ടിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്.ലണ്ടനിലെ ബിബിസി റേഡിയൊ 2വിലാണ് ശില്‍പ്പ അവതാരകയാവുന്നത്. ടെലിവിഷന്‍ പരിപാടികളില്‍ സജീവമായ ശില്‍പ്പ ആദ്യമായിട്ടാണ് റേഡിയൊയില്‍ പ്രവര്‍ത്തിക്കുന്നത്.ബിബിസി റേഡിയൊ ഷോയ്ക്ക് വേണ്ടി റെക്കോഡ് ചെയ്യുകയാണെന്നും വളരെ രസകരമായിരുന്നുവെന്നും ശില്‍പ്പ ട്വീറ്റ് ചെയ്തു. ലത മങ്കേഷ്‌ക്കര്‍, കരണ്‍ ജോഹര്‍ എന്നിവരുമായി ശില്‍പ ഇന്ററാക്റ്റ് ചെയ്തിരുന്നു.
യുവ നായകന്‍മാരുടെ കൂടെ ആടിപ്പാടാനൊന്നും ശില്‍പ്പയ്ക്ക് അവസരം ലഭിക്കുന്നില്ല. സ്വന്തം ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നതാണ് ആകെ ഉള്ള ആശ്വാസം. ഇതിനിടയില്‍ ശില്‍പ ഷെട്ടി റേഡിയൊ ജോക്കിയാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഒരു ചാനലില്‍ നടന്ന സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഷോയില്‍ ശില്‍പ്പയായിരുന്നു വിജയി. ബിസിനസുകാരനായ രാജ് കുന്ദ്രയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.