ചെറുകിട കച്ചവടക്കാര്‍ക്ക് ലാഭം കൊയ്യുവാന്‍ ഇനി ഗൂഗിളിന്‌റെ പുതിയ ആപ്പ്

ചെറുകിട കച്ചവടക്കാര്‍ക്ക് നേട്ടമാകുന്ന തരത്തിലുള്ള ആപ്ലിക്കേഷനുമായി ഗൂഗിള്‍ . രണ്ട് കോടി ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തിയാണ് പുതിയ ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുക.

ഗൂഗ്ള്‍ മൈ ബിസിനസ് ആപ്പ് വഴി സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, വീഡിയോ, ഫോട്ടോ തുടങ്ങിയവ എന്നിവ കാണാം. ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണം ഉണ്ടാകും. വെബ് സൈറ്റ് നിര്‍മിക്കുന്നതിനുള്ള മുതല്‍മുടക്കാതെതന്നെ കച്ചവടക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ അംഗമാകാം.

ചെറുകിട കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ സഹായിക്കാന്‍ ഗൂഗ്ള്‍ ആപ്പിന് സാധിക്കും. 2017 ഓടെ ഇകൊമേഴ്‌സ് രംഗത്ത് ആപ്പ് മികച്ച നേട്ടമാകുമെന്നാണ് ഗൂഗ്ള്‍ കണക്കു കൂട്ടുന്നത്. വന്‍ വളര്‍ച്ച കൈവരിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം പരമാവധി മുതലാക്കാനാണ് ഗൂഗ്‌ളിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.