പുകയില വിരുദ്ധ ദിനത്തില്‍ ഓര്‍മ്മിക്കാന്‍ !

ലോക പുകയില വിരുദ്ധ ദിനമായി മെയ് 31 ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുക, പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് പുകയില വിരുദ്ധദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

ഹൃദയതാളം നിലയ്ക്കുന്നതിനും പുകയില ഉപയോഗം കാരണമാണ്.ഹൃദ്രോഗികള്‍ അനുദിനം വര്‍ധിക്കുകയാണിന്ന്. പുകയിലയിലെ നിക്കോട്ടിന്‍ ഏറ്റവുമധികം ബാധിക്കുന്നത് ശ്വാസകോശത്തെയും തൊണ്ടയെയുമാണ്. തൊണ്ടയിലുണ്ടാകുന്ന അര്‍ബുദം അതിമാരകമാണ്.

വന്‍കിട കുത്തക കമ്പനികളുടെ മുഖ്യവരുമാന മാര്‍ഗമാണ് പുകയില.ആഗോള തലത്തില്‍ മൂന്നാം സ്ഥാനമാണിന്ത്യയ്ക്കീ രംഗത്തുളളത്. ഇന്ത്യയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും പുകയില ഉല്‍പന്ന വിപണനത്തിലൂടെയാണു നടക്കുന്നത്. പുകവലി മാത്രമല്ല ആരോഗ്യത്തിനു ഹാനികരമായുള്ളത്, പുകവലിക്കാര്‍ പുറന്തള്ളുന്ന പുക ശ്വസിക്കാന്‍ വിധിക്കപ്പെട്ടവരിലും ശ്വാസകോശ രോഗങ്ങളും അര്‍ബുദവുമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.നിരന്തരമായ പുകയില ഉപയോഗം ഞരമ്പു രോഗങ്ങളെ ക്ഷണിച്ചു വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.