മാഗ്ഗി നൂഡില്‍സ് : അമിതാബ് ബച്ചന്‍, പ്രീതി സിന്റ എന്നിവര്‍ക്കെതിരെ കേസ്

ബാരാബങ്കി: മാഗ്ഗി നൂഡില്‍സ് പ്രചരിപ്പിച്ചതിന് നെസ്‌ലെ കമ്പനിക്കെതിരെയും താരങ്ങളായ അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയുമാണ് ഉത്തര്‍പ്രഖദേശിലെ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമിതമായ അളവില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കാനൊരുങ്ങുകയാണ് നൂഡില്‍സ് .

നെസ്‌ലെ കമ്പനിക്കെതിരെ ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ വകുപ്പും താരങ്ങള്‍ക്കെതിരെ ഒരു അഭിഭാഷകനുമാണ് കോടതിയെ സമീപിച്ചത്. മാഗ്ഗിയുടെ പരസ്യത്തില്‍ പോഷകാഹാരത്തെക്കുറിച്ച് നടത്തുന്ന അവകാശവാദങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം മാധുരി ദീക്ഷിത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.