മിഷേല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മിഷേല്‍ ഒരിക്കലും മത്സരിക്കില്ലെന്ന് ബരാക് ഒബാമ. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വനായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ മിഷേല്‍ ഒബാമയുടെ പേരുമുണ്ടെന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടിയായാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

മിഷേല്‍ ഓഫീസിനായി ഒരിക്കലും മല്‍സരിക്കില്ല. അവര്‍ വളരെ കഴിവുകളുള്ള സ്ത്രീയാണെന്ന് എനിക്ക് അറിയാം. അമേരിക്കന്‍ ജനതയുമായി മിഷേലിനുള്ളതും വളരെ മികച്ച ബന്ധമാണ്. പക്ഷേ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ വിവേകശാലിയാണ് അവര്‍ എന്ന് തമാശയ്ക്ക് ഞാന്‍ പറയാറുണ്ടെന്ന് റോളിങ് സ്‌റ്റോണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.