ദിലീപ്-കാവ്യ വിവാഹത്തിന് പോകാത്തത് വിളിക്കാത്തതുകൊണ്ട്

ദിലീപ് – കാവ്യ വിവാഹത്തിന് പോകാതിരുന്നത് തന്നെ വിളിക്കാത്തതുകൊണ്ടാണെന്നു നടി ഭാവന പറഞ്ഞു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അതെന്നും ഭാവന പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അത്. ഇതിനോടൊന്നും പ്രതികരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാവന പറഞ്ഞു.

എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതില്‍ ഒരു പരിഭവവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.