420.9 മില്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട് 20 തൊഴിലാളികള്‍ പങ്കിട്ടെടുത്തു

പി. പി. ചെറിയാൻ 

പോർട്ട് ലാന്റ്(ടെന്നിസ്സി): ടെന്നിസ്സി പോർട്ട് ലാന്റിലുളള മെറ്റൽ നിർമ്മാണ പ്ലാന്റിലെ 20 തൊഴിലാളികൾ ചേർന്ന് 420.9 മില്യൺ ഡോളറിന്റെ പവർബോൾ ജാക്ക് പോട്ട് പങ്കിട്ടതായി നവംബർ 29 ന് ലോട്ടറി അധികൃതർ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കഴിഞ്ഞ എട്ടു വർഷമായി ലോട്ടറി കളിക്കുന്ന ജീവനക്കാർക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ‘ടെന്നിസ്സി 20’ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പ് നേതാവ് പറഞ്ഞു.

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും 120 ഡോളറിന്റെ ലോട്ടറി ടിക്കറ്റാണ് ഇവർ വാങ്ങിയിരുന്നത്.നാഷ് വില്ലയിൽ നിന്നും അറുപത് മൈൽ അകലെയുളള സ്മോക്ക് ഷോപ്പിൽ നിന്നും ശനിയാഴ്ചയായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

ലോട്ടറി അടിച്ചവരിൽ ചിലർ റിട്ടയർ ചെയ്യുന്നതിനും ചിലർ ജോലിയിൽ തുടരുന്നതിനും തീരുമാനിച്ചതായി കെവിൻ സതർലാന്റ് അറിയിച്ചു.420.9 മില്യൻ ഡോളർ ലോട്ടറിയാണെങ്കിലും 254 മില്യൺ ഡോളറാണ് 20 പേർക്കും കൂടി ലഭിക്കുക. ഓരോരുത്തർക്കും 12.7 മില്യൺ.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം ടെന്നിസ്സിയിലെ 13 സിറ്റികളിൽ നിന്നുളള വരെ ലക്ഷാധിപതികളാക്കി മാറ്റിയതായി സന്തോഷം മറച്ചു വെക്കാനാകാതെ ഗ്രൂപ്പ് ലീഡർ ഏമി ഒ നീൽ പറഞ്ഞു.ടെന്നിസ്സി സംസ്ഥാനത്ത് ഇത്തരത്തിലുളള ആറാമത്തെ പവർ ബോൾ ജാക്ക് പോട്ടാണ് ഇതുവരെ ലഭിച്ചിട്ടുളളതെന്ന് ലോട്ടറി അധികൃതർ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.