മാസഫലം

2016 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 കൂടിയുള്ള ഒരുമാസത്തെ നക്ഷത്രഫലം

അശ്വതി:പരീക്ഷാദികളില്‍ വിജയംപ്രതീക്ഷിക്കാം,പുതിയഉദ്യോഗലബ്ധി പ്രതീക്ഷിക്കാം,ബന്ധുഗുണം ഉണ്ടാകും,എന്നാല്‍ സാമ്പത്തികമായി ഞെരുക്കം നേരിടും, ശത്രുദോഷം നിമിത്തം മക്കള്‍ക്ക് ചില അരിഷ്ടതകള്‍ സംഭവിച്ചേക്കാം,വരുമാനത്തില്‍ കൂടുതല്‍ ചിലവ് പ്രതീക്ഷിക്കാംശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമവും അയ്യപ്പപൂജയും ചെയ്യുക വിഷ്ണുക്ഷേത്രത്തില്‍ സുദര്‍ശനഹോമവും ചെയ്യുക
ഭരണി:കലാപരമായ താല്‍പര്യമുള്ളവര്‍ക്ക് അതില്‍ശോഭിക്കാന്‍ അവസരംലഭിക്കും, ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ വലിയആദായം ലഭിക്കും,ജോലിയില്‍ പ്രമോഷനോമറ്റ് വിശേഷപ്പെട്ട അംഗീകാരങ്ങളോ കിട്ടാനിടയുണ്ട്.പക്ഷെ ശാരീരികമായി പലബുദ്ധിമുട്ടുകളുംനേരിടും,വീഴ്ചകളും ക്ഷതങ്ങളും ഉണ്ടാകാംവിഷ്ണുഭഗവാന് വിശേഷാല്‍ പൂജകളും ശിവന് ധാരയും പിന്‍വിളക്കും നടത്തുക
കാര്‍ത്തിക:വിവാഹംനടത്താന്‍ ഉദ്ദേശിച്ചത് മുടങ്ങിപ്പോകാന്‍ സാധ്യതയുണ്ട്,ബന്ധുക്കളുമായി ശത്രുതയിലാകും,ഭാര്യയുമായി പിണങ്ങാനിടയുണ്ട്,ജോലിസംബന്ധമായി മാനസികപിരിമുറുക്കം രൂക്ഷമാകും,സാമ്പത്തികമായി അച്ചടക്കംപാലിക്കും,വിദ്യാഭ്യാസരംഗത്തു അലസത പ്രകടിപ്പിക്കുംകുടുംബപരമായആരാധനാലയത്തില്‍ പ്രത്യേകംപ്രാര്‍ത്ഥനകളും പൂജകളുംനടത്തുക,സാരസ്വതം അര്‍ച്ചനയും ഉമാമഹേശ്വരപൂജയും നടത്തുക
രോഹിണി:പരീക്ഷാദികളില്‍ വിജയംപ്രതീക്ഷിക്കാം,വ്യാപാരരംഗത്തു് പുരോഗതി ഉണ്ടാകും,വിവാഹത്തിന് കാലതാമസംനേരിടും,സന്താനാരിഷ്ടതകള്‍ ഉണ്ടാകും,വക്കീല്‍ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്,നേത്രരോഗങ്ങള്‍ ഉണ്ടാകാംഉമാമഹേശ്വരപൂജയും ശിവക്ഷേത്രത്തില്‍ ധാരയും പുഷ്പാഞ്ജലി യും കഴിക്കുക വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം അര്‍ച്ചനയും നെയ്‌വിളക്കും കഴിക്കുക
മകീരം:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്ക്കൂടുതലാകും,കര്‍മ്മരംഗത്തും വിദ്യാഭ്യാസരംഗത്തും വിജയംപ്രതീക്ഷിക്കാം,സാമ്പത്തികമായി ഉയര്‍ച്ചപ്രതീക്ഷിക്കാം,ദൃഷ്ടിദോഷങ്ങള്‍ സംഭവിച്ചേക്കാംകുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകപൂജകളും പ്രാര്‍ത്ഥനകളും നടത്തുകയും സര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും കൊടുക്കുകയും ശിവപാര്‍വ്വതിക്ഷേത്രത്തില്‍ പൂജയും ഗണപതിഹോമവും ചെയ്യുക
തിരുവാതിര:ജ്യേഷ്ഠസഹോദരങ്ങളുമായി വഴക്കിടും,ജോലിസംബന്ധമായി വീട് വിട്ട് നില്‍ക്കേണ്ടതായിവരും,അനുകൂലമായ വിവാഹയോഗംഉണ്ട് ,പുതിയവീടോ ഭൂമിയോ വാങ്ങാന്‍ യോഗമുണ്ട്,ജോലിസ്ഥിരത പ്രതീക്ഷിക്കാംഗണപതിഹോമവും സംവാദസൂക്തം അര്‍ച്ചനയും കഴിക്കുക സര്‍പ്പപ്രീതിയും വരുത്തുക
പുണര്‍തം:ബിസിനസ് രംഗത്തുള്ളവര്‍ക്ക് വാക്ക് പാലിക്കാന്‍ കഴിയാതെ അതില്‍ ചില നഷ്ടങ്ങള്‍ നേരിടും,അനാവശ്യമായചില ചിലകേസുകളില്‍ അകപ്പെടാനിടയുണ്ട്,ഭാര്യ(ഭര്‍തൃ)വീട്ടുകാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് രൂക്ഷമാകാതെ ശ്രദ്ധിക്കണംകുടുംബവുമായി ബന്ധപ്പെട്ട ആരാധനാലയത്തില്‍ പ്രത്യേകപ്രാര്‍ത്ഥനകളും പൂജകളും നടത്തുക,ഭഗവതിസേവയും നക്ഷത്രദിവസം ഗുരുവായൂരപ്പന് പൂജയും കഴിപ്പിക്കുക
പൂയം:പുതിയവാഹനംവാങ്ങാന്‍ അനുകൂലസമയമാണ്,സാമ്പത്തികമായ ആനുകൂല്യംകര്‍മ്മരംഗത്തും മറ്റെല്ലാമേഘലയിലും കാണാം എന്നാല്‍ മാനഹാനിഉണ്ടാക്കുന്ന ചിലസംഭവങ്ങളും ഉണ്ടാകാം, ഗണിതവിഭാഗം കൈകാര്യംചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്‌സുകൃതഹോമവും ശ്രീകൃഷ്ണഭഗവാന് വിശേഷാല്‍ പൂജകളും ചെയ്യുക
ആയില്യം:കായികമേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചിലതിരിച്ചടികള്‍ ഉണ്ടാകും,മക്കള്‍ ഉന്നതപദവിയില്‍ എത്താന്‍ സാധ്യതയുണ്ട്,വിവാഹകാര്യങ്ങളില്‍ ചില അനുകൂലതീരുമാനങ്ങള്‍ ഉണ്ടാകും,ബന്ധുക്കളുമായിശത്രുതയിലാകും,കേസുകളില്‍ പരാജയംസംഭവിക്കാം,എന്നിരുന്നാലും സാമ്പത്തികമായി മെച്ചപ്പെടുംകുടുംബക്ഷേത്രത്തില്‍ ഞായറാഴ്ച ദിവസംവിശേഷാല്‍ പൂജകള്‍ചെയ്യുകയും ബുധനാഴ്ച ഗുരുവായൂരപ്പന് പാല്‍പ്പായസവും നെയ്‌വിളക്കും പുഷ്പ്പാഞ്ജലിയും ചെയ്യുക
മകം:കര്‍മ്മരംഗത്തുള്ള തകര്‍ച്ച വളരെവലുതാകും,ജോലിചെയ്യുന്നവര്‍ക്കാണെങ്കില്‍ അത് നഷ്ടപ്പെടുവാനും സാധ്യതയുണ്ട്,വ്യാഴാനുകൂല്യം ഉണ്ടെന്നത് മാത്രമാണ് ഒരാശ്വാസം,വിദ്യാര്‍ത്ഥികള്‍ക്ക് വലിയദോഷം സംഭവിക്കില്ല,പോലീസ് കേസുകള്‍ വരാന്‍സാധ്യതയുണ്ട്,കുടുംബത്തില്‍ ഭൂമിസംബന്ധമായ ഭാഗംവയ്പ്പിനു സാധ്യതകാണുന്നുകുടുംബപരമായആരാധനാലയത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും കൂടാതെ നവഗ്രഹപൂജയും ഗണപതിഹോമവും ഭഗവതിസേവയും ചെയ്യുക
പൂരം:കഠിനപ്രയത്‌നങ്ങളിലൂടെ പലതും സ്വായത്തമാക്കാന്‍ ശ്രമിക്കുംഎന്നാല്‍ അദ്ധ്വാനത്തിനനുസരിച് ഫലം കാണില്ല,ജോലിസംബന്ധമായി പലതടസ്സങ്ങളും നേരിടും,ശത്രുദോഷംസംഭവിക്കാം,വിദ്യാഭ്യാസപുരോഗതി ഉണ്ടാകും,വിവാഹത്തിന് കാലതാമസം നേരിടും,വസ്തുസംബന്ധമായ തര്‍ക്കത്തില്‍ വിജയം പ്രതീക്ഷിക്കാംമുലകുടുംബക്ഷേത്രത്തില്‍ വിധിപ്രകാരമുള്ള പൂജകളുംപ്രാര്‍ത്ഥനകളും ചെയ്യുക,ഗണപതിഹോമവും സുദര്‍ശനഹോമവും നടത്തുക
ഉത്രം:പൂര്‍വ്വികസ്വത്തു് അനുഭവയോഗ്യമാകാന്‍ സാധ്യതയുണ്ട്,അന്യദേശവാസത്തിന് സാധ്യതയുണ്ട്,സാമ്പത്തികനില തൃപ്തികരമായിരിക്കില്ല,കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകും,മക്കള്‍ക്ക് ചില അരിഷ്ടതകള്‍ ഉണ്ടാകാം,റിയല്‍എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്നവര്‍ക്ക് അനുകൂലസമയമാണ്കുടുംബപരമായ ആരാധനാലയത്തില്‍ വഴിപാടുകളും നവഗ്രഹപൂജയും സംവാദസൂക്തം അര്‍ച്ചനയും ചെയ്യുക
അത്തം:മാനസികമായി വളരെ പിരിമുറുക്കം ഉണ്ടാകാം,നല്ലതും ഉയര്‍ന്നതുമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍സാധ്യതകാണുന്നു,വീടോഭൂമിയോ വാങ്ങാന്‍ അനുകൂലസമയമാണ്,ബന്ധുബലം വര്‍ദ്ധിക്കും,വിദ്യാഭ്യാസത്തില്‍ പുരോഗതിഉണ്ടാകും,വിവാഹം മുതലായ മംഗളകാര്യങ്ങള്‍ക്ക് യോഗമുണ്ട്ഈശ്വരപ്രാര്‍ത്ഥനയില്‍ വളരെശ്രദ്ധിക്കുക പരദേവതാപ്രീതിയും നടത്തുക
ചിത്തിര:സഹോദരങ്ങളുമായി അകല്‍ച്ചയിലാകാന്‍ സാധ്യതയുണ്ട്,വിദ്യാഭ്യാസത്തില്‍ അലസതകാണും,കുടുംബത്തില്‍ അന്ത:ഛിദ്രങ്ങള്‍ ഉണ്ടാകും,സാമ്പത്തികമായും ജോലിപരമായും പ്രശ്‌നങ്ങളെനേരിടേണ്ടതായി വരുംനവഗ്രഹപൂജയും അയ്യപ്പപൂജയും ചെയ്യുക,കുടുംബക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും ചെയ്യുക,വിഷ്ണുക്ഷേത്രത്തില്‍ സാരസ്വതം അര്‍ച്ചന,സംവാദസൂക്തം അര്‍ച്ചന എന്നിവയും ചെയ്യുക
ചോതി:ജോലിസംബന്ധമായ ചില സ്ഥാനചലനങ്ങള്‍ക്ക് സാധ്യതയുണ്ട്,പരീക്ഷാദികളില്‍ പരാജയം,സാമ്പത്തിക ബുദ്ധിമുട്ട് എന്നിവനേരിട്ടേക്കാം,എന്നാല്‍ വിവാഹം പോലുള്ള മംഗളകാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്കുടുംബപരമായദേവാലയത്തില്‍ പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും ചെയ്യുക,സാരസ്വതം അര്‍ച്ചനയും ഗുരുവായൂരപ്പന് വിശേഷാല്‍ വഴിപാടുകളും ചെയ്യുക
വിശാഖം:വരവില്‍കൂടുതല്‍ ചിലവ് പ്രതീക്ഷിക്കാം,ശാരീരികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും,വിദ്യാതടസ്സം,പരീക്ഷകളില്‍ പരാജയം എന്നിവയും സംഭവിക്കാം,ഹൃദയസംബന്ധമായ അസുഖം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്‌നവഗ്രഹപൂജയും സാരസ്വതം അര്‍ച്ചനയും വിഷ്ണുഭഗവാന് നക്ഷത്രദിവസം പ്രത്യേകം പൂജയും രോഗഹരസൂക്തം പുഷ്പാഞ്ജലിയും പരദേവതാപ്രീതിയും നടത്തുക
അനിഴം:ബന്ധുക്കളുടെ ദേഹവിയോഗ വാര്‍ത്തകേള്‍ക്കാന്‍സാധ്യതയുണ്ട്,ശാരീരികമായി പലബുദ്ധിമുട്ടുകളും(രോഗപരമായി)ഉണ്ടാകാം,ബന്ധുജനങ്ങളുമായി അകല്‍ച്ചയുണ്ടാകും,സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും,ഭൂമിസംബന്ധമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അനുകൂലസമയമാണ്,കര്‍മ്മപരമായും തരക്കേടില്ലമൃത്യുഞ്ജയഹോമവും രോഗഹരസൂക്തം പുഷ്പാഞ്ജലിയും സംവാദസൂക്തം അര്‍ച്ചനയും ചെയ്യുക
തൃക്കേട്ട:വിദ്യാഭ്യാസത്തില്‍ പുരോഗതികാണും,വിശേഷിച്ചുംഗണിതസംബന്ധമായ വിഷയങ്ങളില്‍ നല്ലതരത്തിലുള്ള വിജയം പ്രതീക്ഷിക്കാം,ജോലിലഭ്യതസംബന്ധിച്ച കാലതാമസം ഉണ്ടാകാനിടയുണ്ട്,സുഹൃത്തുക്കളുമായി അനാവശ്യമായ വഴക്കില്‍ഏര്‍പ്പെടും,സര്‍ക്കാരില്‍നിന്നും ചിലപ്രതികൂലനടപടികള്‍ ഉണ്ടാകാംഗണപതിഹോമവും ദേവീപൂജയും ചെയ്യുക,ശാസ്തൃപ്രീതിയും നടത്തുക
മൂലം:ശത്രുദോഷം വളരെകൂടുതല്‍ആകാനിടയുണ്ട് ജോലിസംബന്ധമായ പലപ്രശ്‌നങ്ങളേയും നേരിടേണ്ടതായിവരും,ജോലിനഷ്ടപ്പെട്ടെന്നും വരാം,ബന്ധുക്കളും ശത്രുക്കളെപ്പോലെ പെരുമാറും,എന്നാല്‍ റിയല്‍എസ്‌റ്റേറ്റ് ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് സാമ്പത്തികമായി അനുകൂലസമയമാണ്,ഭൂമിസംബന്ധമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ധനംനഷ്ടപ്പെടാതെയിരിക്കുംകുടുംബപരമായക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച ദിവസം പ്രത്യേകംപൂജകളും വ്യാഴാഴ്ചവ്രതവും കൂടാതെ സുദര്‍ശനഹോമവും ഐകമത്യസൂക്തം അര്‍ച്ചനയും ചെയ്യുക
പൂരാടം:പിതാവോ പിതൃതുല്യരായവരോ ആയി സ്പര്‍ദ്ധഉണ്ടാകാം,എല്ലുസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതകാണുന്നു,ജോലിയില്‍ഒരുമാറ്റം പ്രതീക്ഷിക്കാം,സഹോദരങ്ങളും സുഹൃത്തുക്കളുമായി അകല്‍ച്ചയുണ്ടാകും,വസ്തുക്കച്ചവടത്തില്‍ ലാഭംപ്രതീക്ഷിക്കാം,വിദ്യാഭ്യാസത്തിലും ഉയര്‍ച്ചപ്രതീക്ഷിക്കാംശ്രീകൃഷ്ണഭഗവാന് പാല്‍ പഴം പഞ്ചസാര എന്നിവയും സംവാദസൂക്തം അര്‍ച്ചനയും,ഭഗവതിപൂജയും ചെയ്യുക
ഉത്രാടം:ആവശ്യമില്ലാതെ ദുഷ്‌പ്പേര്‌കേള്‍ക്കാന്‍ഇടവരും,ജോലിസംബന്ധമായി പലപ്രതിബന്ധങ്ങളെയും നേരിടേണ്ടിവരും,ചതികളില്‍പെടാന്‍ സാധ്യതയുണ്ട്,വിദ്യാഭ്യാസപരമായി പ്രവര്‍ത്തനത്തിന് അനുസരിച്ചു് ഉയര്‍ച്ചയുണ്ടാകില്ല,ബന്ധുക്കളുമായി അകല്‍ച്ചയിലാകുംകുടുംബപരമായആരാധനാലയത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും പൂജകളും ചെയ്യുക,ഗുരുവായൂരപ്പന്(കൃഷ്ണന്)ഭാഗ്യസൂക്തം,ദുരിതഹരമന്ത്രം എന്നീ പുഷ്പ്പാഞ്ജലികളും പാല്‍പായസം വെണ്ണ പഴം എന്നീ നിവേദ്യങ്ങളും കഴിക്കുക
തിരുവോണം:വിദ്യാഭ്യാസപരമായി ഉന്നതനിലവാരത്തില്‍ എത്തിച്ചേരും,എല്ലാവിധത്തിലുള്ള സുഖസൗകര്യങ്ങളും ഉണ്ടാകും,പൂര്‍വ്വികസ്വത്തു് കൈവന്നുചേരും,വീട്ടില്‍വിവാഹം മുതലായ മംഗളകാര്യങ്ങള്‍ നടക്കും,ബന്ധുബലം കൂടുംഈശ്വരഭജനത്തില്‍ ശ്രദ്ധിക്കുക
അവിട്ടം:കുടുംബപരമായി വളരെ അരിഷ്ടതകള്‍ ഉണ്ടാകും,സ്വന്തമായുണ്ടായിരുന്ന ഭൂമിയുംവാഹനവും എല്ലാം നഷ്ടപ്പെടുവാന്‍ സാധ്യതകാണുന്നു,വിദ്യാഭ്യാസത്തിന് തടസ്സങ്ങള്‍ വരാനിടയുണ്ട്,ജോലിസ്ഥലത്തും മനസ്സമാധാനം കുറയുംമൂലകുടുംബക്ഷേത്രത്തില്‍ വിശേഷപ്പെട്ട വഴിപാടുകളും വിഷ്ണുഭഗവാന് ഭാഗ്യസൂക്തം രോഗഹരമന്ത്രം എന്നീ അര്‍ച്ചനകളും അയ്യപ്പപൂജയും ചെയ്യുക
ചതയം:രോഗാരിഷ്ടതകളും സാമ്പത്തികബുദ്ധിമുട്ടും വര്‍ധിക്കും,ഭാര്യാഭര്‍തൃ ബന്ധങ്ങള്‍തകരാനും സാധ്യതയുണ്ട്,ജോലിയില്‍ കാര്യമായി ശ്രദ്ധിക്കുമെങ്കിലുംഅതിന് വേണ്ടത്രഫലം ഉണ്ടാകില്ല എന്നാല്‍ മക്കളില്‍നിന്നും സഹായങ്ങള്‍ വേണ്ടുവോളം ഉണ്ടാകുംകുടുംബപരമായ ദേവാലയത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുക,വിഷ്ണുഭഗവാന് ആയുഷ്‌സൂക്തം ഭാഗ്യസൂക്തം എന്നീ പുഷ്പ്പാഞ്ജലികളും ഉമാമഹേശ്വരപൂജയും കഴിക്കുക
പൂരോരുട്ടാതി:ആവശ്യമില്ലാത്ത സൗഹൃദങ്ങള്‍വഴി ദുഷ്‌പ്പേര്‌കേള്‍ക്കാന്‍ സാധ്യതയുണ്ട്,ശാരീരികമായി പലതരത്തിലുള്ള അസുഖങ്ങളും വരാം,ബന്ധുജനവിയോഗം ഉണ്ടാകുന്നതാണ്,ജോലിസംബന്ധമായി സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട പലഉത്തരവുകളും കിട്ടാന്‍ കാലതാമസം വരുംശ്രീകൃഷ്ണഭഗവാന് പക്കപ്പിറന്നാളിന് പൂജയും ഭാഗ്യസൂക്തം അര്‍ച്ചനയും ശിവന് ധാര വിളക്ക് മാല എന്നിവയും ചെയ്യുക
ഉത്രട്ടാതി:വ്യാപാരവ്യവസായരംഗങ്ങളില്‍ ഉള്ളവര്‍ക്ക് അതില്‍ ഉയര്‍ച്ചപ്രതീക്ഷിക്കാം എന്നാല്‍ കടുത്തമാനസികപിരിമുറുക്കം അനുഭവപ്പെടും,ശാരീരികമായി ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കാനാകും,ബന്ധുബലം കൂടും വിവാഹാദിമംഗളകര്‍മ്മങ്ങള്‍ നടക്കും,ഭൂമിയോ വീടോ വാങ്ങാന്‍ അനുകൂലസമയമാണ്ദക്ഷിണാമൂര്‍ത്തി ഭഗവാനും ഗുരുവായൂരപ്പനും യഥാശക്തി വഴിപാടുകള്‍ ചെയ്യുക
രേവതി:ഭാര്യാഭര്‍ത്താക്കന്മാര്‍ വളരെ ഒത്തൊരുമയോടെ കഴിയും,ജോലിയില്‍ അപ്രതീക്ഷിതമായ ഉയര്‍ച്ചയും സാമ്പത്തിക പുരോഗതിയുംഉണ്ടാകാം,എന്നാല്‍ ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നുചേരും,വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ശ്രദ്ധിക്കുക,നിസ്സാരമായതാണെങ്കിലും അപകടംവരാനിടയുണ്ട്,വിദ്യാഭ്യാസപരമായി അനുകൂലസമയമാണ്ഗണപതിഹോമവും ശ്രീകൃഷ്ണഭഗവാന് പാല്‍പായസനിവേദ്യവും കഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *