മലയാള നാടക സന്ധ്യ

ജോസഫ് ജോർജ്

ഓക്ലാൻഡ്:ഓക്ലാന്റിലെ നാടക പ്രേമികളും കലാ സ്നേഹികളും കാത്തിരുന്ന മലയാള നാടക സന്ധ്യയ്ക്ക് അരങ്ങൊരുങ്ങുന്നു.
‘മാർത്താണ്ഡവർമ്മ’യുടെ വിജയത്തിനുശേഷം കിവി ഇന്ത്യൻസ് തീയറ്റർ അവതരിപ്പിക്കുന്ന ഏഴാമത് നാടകം ‘വില്ല മെമ്മോറിയ’ നവംബർ 5 ശനിയാഴ്ച വൈകിട്ട് ഓക് ലാന്റിലെ റേ ഫ്രീഡ്മാൻ തിയറ്ററിൽ അരങ്ങേറുന്നു.

ന്യൂസിലാൻഡിലെ ആദ്യത്തെ മലയാള നാടക വേദിക്ക് രൂപം കൊടുക്കുകയും കഴിഞ്ഞ 10 വർഷത്തിലധികമായി ആറു മലയാള നാടകങ്ങൾ നൂസിലാൻഡിലെ വിവിധ വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത കിവി ഇന്ത്യൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ഈ സംരംഭത്തിന് പിന്നിൽ. ക്ലബിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടിക്കറ്റ് വിൽപ്പനയിൽ നിന്നുളള വരുമാനത്തിന്റെ 10% തുക ഓക് ലാന്റിലെ ചൈൽഡ് കാൻസർ സൊസൈറ്റിക്കു നൽകുന്നതാണ്.

‌ഓക് ലാന്റിലെ സ്പൈസ് ലാന്റ് ടൈറ്റിൽ സ്പോൺസർഷിപ്പ് നൽകിയിരിക്കുന്ന ഈ കലാ സംരംഭത്തിന് മലയാള വാണിജ്യ സ്ഥാപനങ്ങളായ ഇൻഡിഗോ ഫൈനാ‍ൻഷ്യൽ സർവീസ്, ഗ്ലോബൽ റെമിറ്റൻസ്, ഫ്യൂച്ചുറിസ്ക് ഇൻഷുറൻസ് പാൽമീസ്റ്റാൻ നോർത്ത്, ഐശ്വര്യ എന്റർടൈൻമെന്റ്സ്, കൈരളി സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ്, എൻഇസഡ് മൊബൈൽസ് എന്നിവരും പിന്തുണക്കുന്നു.

നാടൻ േകരള വിഭവങ്ങളടങ്ങിയ ഭക്ഷണ ശാല തിയറ്ററിൽ ഉണ്ടായിരിക്കുന്നതാണ്. ഭാവഭേദങ്ങൾ ശബ്ദവും സംഗീതവുമായി സമന്വയിക്കുന്ന രംഗവേദിയിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നതായി കിവി ഇന്ത്യൻസ് ചെയർമാൻ ജോസഫ് ജോർജ് അറിയിച്ചു.

സീറ്റുകൾ പരിമിതം, ടിക്കറ്റുകൾക്ക് സമീപിക്കുക:

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.